Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:35 AM IST Updated On
date_range 19 March 2022 5:35 AM ISTവിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ
text_fieldsbookmark_border
(ചിത്രം) അഞ്ചാലുംമൂട്: സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്നതിനിടെ, യുവാവ് പിടിയിൽ. തൃക്കടവൂർ ഒറ്റക്കൽ ജയസരസ്വതി മന്ദിരത്തിൽ കൊമ്പൻ അജി എന്ന അജികുമാർ (43) ആണ് പിടിയിലായത്. അഞ്ചാലൂംമൂട് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വിദ്യാർഥികൾക്ക് കഞ്ചാവ് കൈമാറാൻ ശ്രമിക്കുമ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് 47 പൊതികളിലാക്കി സൂക്ഷിച്ച 270 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് വിൽപനയുടെ പേരിൽ മുമ്പ് രണ്ടു തവണ ഇയാളെ കോടതി ശിക്ഷിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ല ആന്‍റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) അഞ്ചാലുംമൂട് പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്, ജയകുമാർ, ബാബുകുട്ടൻ, സത്യരാജ് എ.എസ്.ഐ ബൈജൂ ജെറോം എസ്.സി.പി.ഒ മാരായ സജു, മനു, സീനു, സി.പി.ഒ മാരായ രിപു, രതീഷ്, ഷാഫി, മണികണ്ഠൻ എന്നവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. യുവതിയെയും മാതാവിനെയും അപമാനിച്ച കേസിൽ അറസ്റ്റിൽ പരവൂർ: യുവതിയെയും മാതാവിനെയും പരസ്യമായി അപമാനിക്കുകയും പിതാവിനെ ഉപദ്രവിക്കുകയും ചെയ്ത യുവാക്കളെ പൊലീസ് പിടികൂടി. പരവൂർ ഇടയാടി രാജു ഭവനത്തിൽ ടി. അമൽ (സുജിത്ത്, 24), സഹോദരൻ അഖിൽ (23) എന്നിവരാണ് പിടിയിലായത്. പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, നിസാം, സന്തോഷ്കുമാർ, എ.എസ്.ഐ അജയൻ, സി.പി.ഒ രജേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story