Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭൂമി കൈയേറിയുള്ള മരം...

ഭൂമി കൈയേറിയുള്ള മരം മുറിക്കെതിരെ ജനകീയ ധർണ

text_fields
bookmark_border
കടയ്ക്കൽ: സർക്കാർ ഭൂമി കൈയേറി മരങ്ങൾ മുറിച്ചുകടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചിതറയിൽ ജനകീയ ധർണ. ചക്കമല ആയിരവില്ലി കുന്നിലെ സർക്കാർ ഭൂമി കൈയേറ്റത്തിനെതിരെയും മരങ്ങൾ കടത്തുന്നതിനുമെതിരെയാണ് കിളിത്തട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തിയത്. സി.പി.ഐ ജില്ല നിർവാഹക സമിതി അംഗവും പരിസ്ഥിതി സൗഹൃദ സമിതി കൺവീനറുമായ എസ്. ബുഹാരി ഉദ്ഘാടനം ചെയ്തു. ചക്കമല കേന്ദ്രമായി പ്രവർത്തിക്കുന്ന ക്വാറി/എം സാന്‍റ് കമ്പനി ഏക്കർ കണക്കിന് ഭൂമി ഇത്തരത്തിൽ കൈയേറി വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തിയതായി സമിതി ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അസീന, വാർഡ് മെംബർ ഷിബു, ശബരീനാഥ്, അനീഷ് വള്ളംവെന്തകാട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story