Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസർഗകൈരളി സാംസ്കാരിക...

സർഗകൈരളി സാംസ്കാരിക ശിൽപശാല

text_fields
bookmark_border
കൊട്ടാരക്കര: സമഗ്രശിക്ഷ കേരളം കൊല്ലം, ​ബി.ആർ.സി കൊട്ടാരക്കരയുടെ ആഭിമുഖ്യത്തിൽ സർഗകൈരളി ഏകദിന സാംസ്കാരിക ശിൽപശാല സംഘടിപ്പിച്ചു. കൊട്ടാരക്കര ജി.ജി.വി.എച്ച്​.എസ്​.എസിൽ നഗരസഭ ചെയർമാൻ എ. ഷാജു ശിൽപശാല ഉദ്​ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണമേനോൻ അധ്യക്ഷതവഹിച്ചു. ബാലികാദിന ചിത്രരചന മത്സരത്തിലെ വിജയികൾക്ക്​ കൊട്ടാരക്കര ഡി.ഇ.ഒ സുരേഷ്​ബാബു സമ്മാനങ്ങൾ വിതരണംചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ബി. സുമ, ഡയറ്റ്​ ഫാക്കൽറ്റി ജി.എസ്​. ദിലീപ്​കുമാർ, നഗരസഭ കൗൺസിലർ വനജ രാജീവ്​, കൊട്ടാരക്കര ബി.പി.സി കിഷോർ കെ. കൊച്ചയ്യം, സി.ആർ.സി.സി ബി. ഹരി എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് രാവിലെ 10 മുതല്‍ 2.30 വരെ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടത്തും. വോട്ടെണ്ണല്‍ മൂന്നുമണിക്ക് തുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story