Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബൈത്തുസകാത്ത്​ സെമിനാർ...

ബൈത്തുസകാത്ത്​ സെമിനാർ നാളെ

text_fields
bookmark_border
* 'സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം' വിഷയത്തിലാണ്​ സെമിനാർ കരുനാഗപ്പള്ളി: ബൈത്തുസകാത്ത് കേരളയുടെ ആഭിമുഖ്യത്തിൽ 'സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം' വിഷയത്തിൽ ജില്ല തല സെമിനാർ ഞായറാഴ്ച വൈകീട്ട്​ നാലിന് കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടക്കും. 25 വർഷമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന വ്യവസ്ഥാപിത സകാത്ത് സംഭരണ വിതരണ സംവിധാനമാണ്​ ബൈത്തുസകാത്ത് കേരള. സഹായത്തിന് അർഹമായ കാൽലക്ഷത്തിലധികം അവകാശികളിലേക്ക് അവരുടെ വിഹിതം ഇതിനകം നൽകി. വീട് നിർമാണം, വീട് അറ്റകുറ്റപ്പണി, സ്വയംതൊഴിൽ സംരംഭകത്വം, വിദ്യാഭ്യാസം, ചികിത്സ, കുടിവെള്ള പദ്ധതി, വിവിധതരം പെൻഷനുകൾ, കടബാധ്യത തീർക്കുന്നതിന്​ സഹായം തുടങ്ങിയവ സംസ്ഥാനത്തി‍ൻെറ എല്ലാ ഭാഗങ്ങളിലുള്ള അർഹരായവർക്ക് ലഭ്യമാക്കി വരുന്നു. ബൈത്തുൽ സകാത്ത് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.പി ഹബീബുറഹുമാൻ, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ് ഇ.കെ. സിറാജുദ്ദീൻ, കൊല്ലം ഇസ്​ലാമിയ കോളജ് പ്രിൻസിപ്പൽ മൗലവി ടി.ഇ. മുഹമ്മദ് റാഫി വടുതല, മെഹർഖാൻ ചേനല്ലൂർ എന്നിവർ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story