Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനഷ്ടപരിഹാരം...

നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ അപ്പീൽ തള്ളി

text_fields
bookmark_border
കൊല്ലം: പൊലീസ് അതിക്രമത്തിൽ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കൊല്ലം ബാറിലെ അഭിഭാഷകനായ പി. ജോസ്​ കിഴക്കേകല്ലട പൊലീസ്​ ഉദ്യോഗസ്ഥർക്കും സർക്കാറിനും എതിരായി നൽകിയ അപ്പീൽ ഹരജി കൊല്ലം അഡീഷനൽ സെഷൻസ്​ ജഡ്ജ് റോയി വർഗീസ്​ തള്ളി. മാനഹാനി ഉണ്ടാക്കിയതിനും ദേഹോപദ്രവമേൽപ്പിച്ചതിനും സ്​ത്രീയുടെ പരാതിയിന്മേൽ ജോസിനെതിരെ കിഴക്കേ കല്ലട പൊലീസ്​ കേസ്​ എടുത്തിരുന്നു. കേസ്​ അന്വേഷണത്തിനായി അഭിഭാഷകന്‍റെ വീട്ടിലെത്തിയ പൊലീസ്​ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുകയും എസ്​.ഐ മനോജിന്​ ഗുരുതര പരിക്കേൽക്കുകയും ചെയ്തതായി ആരോപിച്ച്​ കേസെടുത്തിരുന്നു. അഭിഭാഷകൻ നൽകിയ ഹരജി കൊല്ലം മുൻസിഫ് കോടതി തള്ളിയതിനെതിരെ സമർപ്പിച്ച അപ്പീലാണ്​ ഇപ്പോൾ നിരാകരിച്ചത്​. തപാല്‍ അദാലത് 30ന് കൊല്ലം: തപാല്‍ ഡിവിഷന്‍റെ ആഭിമുഖ്യത്തില്‍ തപാല്‍ അദാലത് 30ന് രാവിലെ 11ന് ഗൂഗ്​ള്‍ മീറ്റ് വഴി നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷനല്‍ തലത്തിലോ മുമ്പ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാത്തതോ ആയ പരാതികള്‍ മാത്രമാണ് പരിഗണിക്കുക. പരാതികള്‍ dokollam.kl@indiapost.gov.in ഇ-മെയില്‍ വിലാസത്തിലേക്ക് 26ന് മുമ്പ് DAK ADALAT QUARTER ENDING MARCH 2022 തലക്കെട്ടോടെ അയക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story