Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:28 AM IST Updated On
date_range 19 March 2022 5:28 AM ISTതൊഴിലിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സമിതി ഊർജിതമാക്കും - വനിതാ കമീഷന്‍
text_fieldsbookmark_border
(ചിത്രം) കൊല്ലം: ജോലിസ്ഥലങ്ങളില്‍ നിന്നുള്ള പരാതികള്‍ വർധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആഭ്യന്തര പരാതി പരിഹാര സമിതിയുടെ പ്രവര്‍ത്തനം ഊർജിതമാക്കുമെന്ന് വനിതാ കമീഷന്‍ അംഗം ഷാഹിദാ കമാല്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് പരാമര്‍ശം. തൊഴിലിടങ്ങള്‍ കൂടുതല്‍ സുതാര്യവും സൗഹൃദപരവുമാക്കാന്‍ വേണ്ടിയിട്ടുള്ള ഇടപെടല്‍ വനിതാ കമീഷന്‍റെ ഭാഗത്തുനിന്നും ഉണ്ടാകും. അദാലത്തില്‍ 124 പരാതികളാണ് പരിഗണിച്ചത്. 44 എണ്ണം തീര്‍പ്പാക്കി. അദാലത് ശനിയാഴ്ചയും തുടരും. ഖനനമേഖലയില്‍ ജൈവ ഉദ്യാനമൊരുക്കാന്‍ കെ.എം.എം.എല്‍ (ചിത്രം) കൊല്ലം: കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡിന്‍റെ ഖനനമേഖലയില്‍ ജൈവ ഉദ്യാനമൊരുക്കാന്‍ 'ഹരിതം ഈ തീരം' പദ്ധതി. ആദ്യഘട്ട പ്രവര്‍ത്തനങ്ങൾ 21ന് ജില്ല പൊലീസ് മേധാവി ടി. നാരായണന്‍ ഉദ്ഘാടനം ചെയ്യും. ഖനനപ്രവര്‍ത്തനങ്ങള്‍ക്കുശേഷം മണ്ണിട്ട് നിരപ്പാക്കിയ പ്രദേശങ്ങളില്‍ ഫലവൃക്ഷങ്ങളും പുന്ന, തെങ്ങ് തുടങ്ങിയവയും നട്ട് പരിപാലിക്കുന്നതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 250 തൈകളാണ് നടുന്നത്. രണ്ടാംഘട്ടത്തില്‍ ഉദ്യാനത്തോട് അനുബന്ധിച്ച് മത്സ്യകൃഷിയും പരിഗണനയിലുണ്ട്. കെ.എം.എം.എല്‍ മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസിന്‍റെ നേതൃത്വത്തിലാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story