Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:40 AM IST Updated On
date_range 18 March 2022 5:40 AM ISTകെ.എസ്.ടി.എ സംസ്ഥാന സമ്മേളനം കൊല്ലത്ത്
text_fieldsbookmark_border
കൊല്ലം: കെ.എസ്.ടി.എ 31ാമത് സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും. 'നവകേരള സൃഷ്ടിക്കായി അണിചേരൂ..മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ...' എന്ന മുദ്രാവാക്യമുയർത്തിയാണ് സമ്മേളനമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 8.30ന് സംസ്ഥാന കൗൺസിൽ. 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് പി. വേണുഗോപാലൻ അധ്യക്ഷതവഹിക്കും. പതാക, കൊടിമര, ദീപശിഖ ജാഥകൾ വെള്ളിയാഴ്ച വൈകീട്ട് ചിന്നക്കടയിൽ സംഗമിച്ച് ക്യു.എ.സി മൈതാനിയിൽ സമാപിക്കും. സ്വാഗതസംഘം ചെയർമാൻ എസ്. സുദേവൻ പതാക ഉയർത്തും. വൈകീട്ട് അഞ്ചിന് ക്യു.എ.സി ഗ്രൗണ്ടിൽ പൊതുസമ്മേളനം അഖിലേന്ത്യ കർഷകത്തൊഴിലാളി യൂനിയൻ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 9.30ന് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രഭാഷണം നടത്തും. 11 ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക് രണ്ടിന് യാത്രയയപ്പ് സമ്മേളനം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എസ്. സുദേവൻ, ജനറൽ കൺവീനർ ജി.കെ. ഹരികുമാർ, ജില്ല പ്രസിഡന്‍റ് സന്തോഷ് കുമാർ, ലക്ഷ്മി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story