Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:36 AM IST Updated On
date_range 18 March 2022 5:36 AM ISTഓയൂർ - കൊട്ടാരക്കര റൂട്ടിൽ പൊടിശല്യം രൂക്ഷം; പൊറുതിമുട്ടി നാട്ടുകാർ
text_fieldsbookmark_border
ഓയൂർ: ഓയൂർ - കൊട്ടാരക്കര റൂട്ടിൽ പൊടിശല്യം രൂക്ഷമായതോടെ നാട്ടുകാർ ദുരിതത്തിൽ. റോഡ് പുനർനിർമാണത്തോടനുബന്ധിച്ച് അഞ്ച് കലുങ്കുകളാണ് പുനർനിർമിച്ചത്. ഗാന്ധിമുക്ക്, നെല്ലിക്കുന്ന്, ഓടനാവട്ടം പഴയ പള്ളി, ഓടനാവട്ടം പരുത്തിയറ എന്നിവിടങ്ങളിലാണ് കലുങ്ക് നിർമാണം പൂർത്തിയായത്. മൂന്ന് മാസമായി കലുങ്ക് നിർമാണം നടന്നുവരുകയായിരുന്നു. കലുങ്കിന് മുകളിൽ മെറ്റലും മണ്ണും ഇറക്കിയതോടെയാണ് പൊടി ശല്യം രൂക്ഷമായത്. ഓടനാവട്ടം പരുത്തിയറയിൽ പൊടി ശല്യം മൂലം കടകൾ അടച്ചിടേണ്ട അവസ്ഥയാണ്. ഈ റോഡിന്‍റെ വശത്തായി പൈപ്പിടലും നടക്കുന്നുണ്ട്. പൈപ്പിട്ട ശേഷം മണ്ണിട്ട് മൂടിയതോടെ പൊടി ശല്യം വർധിച്ചു. ഇതുവഴി 30 ഓളം സ്വകാര്യ ബസുകളും 10 ഓളം കെ.എസ്.ആർ.ടി.സി. ബസുകളുമാണ് സർവിസ് നടത്തുന്നത്. പ്രദേശത്തെ ക്വാറികളിലെയും മണ്ണെടുപ്പ് കേന്ദ്രങ്ങളിലെയും ടിപ്പർ ലോറികളുടെ നിയന്ത്രണമില്ലാത്ത സർവിസും പൊടി ശല്യം വർധിക്കുന്നതിന് കാരണമാകുന്നു. ഇരുചക്രവാഹന യാത്രികരും കാൽനടക്കാരും വലിയ അപകടഭീഷണിക്കിടയിലൂടെയാണ് ഇതുവഴി കടന്നുപോകുന്നത്. കലുങ്കുകൾക്ക് സമീപത്തെ വീടുകളിൽ പൊടി ശല്യം മൂലം വാതിലും ജനലും തുറക്കാൻ പോലും കഴിയാത്ത നിലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
