Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:32 AM IST Updated On
date_range 18 March 2022 5:32 AM ISTഇ.എം.എസ് ചരമവാർഷികം
text_fieldsbookmark_border
ചവറ സൗത്ത്: തെക്കുംഭാഗം ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഇ.എം.എസിന്‍റെ 24ാം ചരമവാർഷികം ശനിയാഴ്ച ആചരിക്കും. തെക്കുംഭാഗത്തെ വിവിധ പ്രദേശങ്ങളിലെ രോഗികൾക്കുള്ള ചികിത്സാ സഹായം വീട്ടിലെത്തിച്ചുനൽകുന്നു. വൈകീട്ട് 5.30ന് നടയ്ക്കാവിൽ ചേരുന്ന അനുസ്മരണസമ്മേളനം മുൻമന്ത്രി പി.കെ. ഗുരുദാസൻ ഉദ്ഘാടനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാർ ഇ.എം.എസ് അനുസ്മരണ പ്രഭാഷണം നടത്തും. ആർ. ഷാജി ശർമ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിലെ പ്രഗല്ഭരെ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ആദരിക്കും. കെ.പി.എം.എസ് ചവറ യൂനിയൻ സമ്മേളനം (ചിത്രം) ചവറ: കെ.പി.എം.എസ് ചവറ യൂനിയൻ സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് എൽ. രമേശൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് മാജി പ്രമോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എ.പി. ലാൽ കുമാർ, ശർമാജി, ഉത്തമൻ, അനിൽ യദുകുലം, പാലക്കൽ ഗോപൻ, സുഭാഷ് വടക്കുംതല, വസന്ത രാജൻ, നിഷാന്ത്, രമേശൻ കല്ലയ്യത്ത്, രാജു പുറത്താവള എന്നിവർ സംസാരിച്ചു. മാജി പ്രമോദ് (പ്രസി.), പാലക്കൽ ഗോപൻ (വൈ. പ്രസി.), രാജു പുറത്താവള (വൈ. പ്രസി.), അനിൽ യദുകുലം (സെക്ര.), വസന്ത രാജൻ (അസി. സെക്ര.), ബേബി കല്ലുംപുറം (അസി. സെക്ര.), സുഭാഷ് വടക്കുംതല (ട്രഷ.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story