Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.എസ്.ആർ.ടി.സി ബസിൽ...

കെ.എസ്.ആർ.ടി.സി ബസിൽ മോഷണം; തമിഴ്​നാട്​ സ്വദേശിനി അറസ്റ്റിൽ

text_fields
bookmark_border
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ മോഷണം നടത്തിയ തമിഴ്​നാട്​ സ്വദേശിനി അറസ്റ്റിൽ. തിരുനെൽവേലി കോവിൽപെട്ടി രാജഗോപാൽ നഗറിൽ മീനാക്ഷിയാണ്​ (21) പിടിയിലായത്. പെരുമൺ പനയം സ്വദേശിനിയായ വീട്ടമ്മ കൊട്ടാരക്കരയിൽ നിന്ന് കുണ്ടറയിലേക്ക് പോകുന്നതിനിടെ അമ്പലത്തുംകാല ജങ്ഷനിലെത്തിയ​േപ്പാഴാണ്​ സംഭവം. വീട്ടമ്മയുടെ കഴുത്തിൽ കിടന്ന രണ്ട്​ പവൻ തൂക്കം വരുന്ന ആഭരണം അപഹരിച്ച്‌ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന്​ യാത്രക്കാർ യുവതിയെ പിടികൂടി എഴു​േകാൺ ​െപാലീസിന്​ ​െകെമാറുകയായിരുന്നു. ഇവർ കൊടുവള്ളി, കുന്നമംഗലം, മലപ്പുറം, താമരശ്ശേരി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായതായി ​െപാലീസ് പറഞ്ഞു. ഐ.എസ്.എച്ച്.ഒ ശിവപ്രകാശിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീസ്, ഉണ്ണികൃഷ്ണപിള്ള, ജയപ്രകാശ്, എ.എസ്.ഐ അജിത്, സീനിയർ സിവിൽ ​െപാലീസ് ഓഫിസർമാരായ ജയ, അമ്പിളി എന്നിവരടങ്ങിയ ​െപാലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story