Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:29 AM IST Updated On
date_range 18 March 2022 5:29 AM ISTദാറുൽ ഹുദാ ജുമാ മസ്ജിദ് സനദ് ദാന സമ്മേളനം
text_fieldsbookmark_border
ചവറ: തേവലക്കര മുള്ളിക്കാല ദാറുൽ ഹുദാ ജുമാ മസ്ജിദ് ആൻഡ് അലവിക്കുഞ്ഞു മൗലവി ദാറുൽ ഹുദാ അറബിക് കോളജിന്‍റെ ആഭിമുഖ്യത്തിൽ സനദ് ദാനം, പൂർവ വിദ്യാർഥിസംഗമം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് മുള്ളിക്കാല ദാറുൽ ഹുദാ യതീംഖാന ഓഡിറ്റോറിയത്തിൽ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും. കെ.പി. അബൂബക്കർ ഹസ്രത്ത് സനദ് ദാനം നിർവഹിക്കും. ദാറുൽ ഹുദാ ജുമാ മസ്ജിദ് പ്രസിഡന്‍റ് എൻ. യൂസുഫ്കുഞ്ഞ് അധ്യക്ഷത വഹിക്കും. സെക്രട്ടറി അബ്ദുൽ റഷീദ്, ദാറുൽ ഹുദാ ജുമാ മസ്ജിദ് ഇമാം കൊല്ലായിൽ നിസാറുദീൻ മന്നാനി തുടങ്ങിയവർ പങ്കെടുക്കും. ....kw+kc..... വാഹന പ്രചാരണ ജാഥ കരുനാഗപ്പള്ളി: പഞ്ചാബിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഭഗവന്ത് മൻന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചാരണജാഥ നടത്തി. മണ്ഡലം കൺവീനർ മധു തഴവ ഉദ്ഘാടനം ചെയ്തു. ജില്ല ജോ. കൺവീനർമാരായ വിനീഷ് ലൂക്കോസ്, ജോഷ്വാ ശാമുവൽ, ദാസൻ ബർണാഡ്, ഇല്യാസ് പോളയിൽ, നിസാം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story