Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:28 AM IST Updated On
date_range 18 March 2022 5:28 AM ISTഇടമുളയ്ക്കലിൽ സത്യസായി ഗ്രാമം മെഗാ ടൗൺഷിപ്
text_fieldsbookmark_border
കൊല്ലം: ഇടമുളയ്ക്കൽ പഞ്ചായത്തിൽ രാജീവ് ഗാന്ധി ദശലക്ഷം പാർപ്പിട പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകൾ വാസയോഗ്യമല്ലാതായതിനാൽ പകരം വീട് നിർമിച്ച് നൽകാൻ കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള ഘടകവും കൈകോർക്കുന്നു. സത്യസായിഗ്രാമം മെഗാ ടൗൺഷിപ് എന്ന പേരിലുള്ള ഭവനനിർമാണ പദ്ധതിയുടെ ശിലാസ്ഥാപനം 25ന് രാവിലെ 10ന് പി.എസ്. സുപാൽ എം.എൽ.എ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് -കേരളയുടെ ചെയർപേഴ്സൺ ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി എന്നിവർ ശിലാസ്ഥാപനചടങ്ങിൽ പങ്കെടുക്കും. 30 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച 51 വീടുകളാണ് തകർച്ചയിലായത്. വാർഡ് അംഗം വി.എസ്. റാണ ശ്രദ്ധയിൽപെടുത്തിയതോടെയാണ് ട്രസ്റ്റ് പദ്ധതി ഏറ്റെടുത്തത്. പട്ടയവും കൈവശരേഖയുമുള്ള 21 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ 60 ലക്ഷം ചെലവിൽ വീട് നിർമിക്കുന്നത്. വെള്ളൂർ വാർഡിലെ പണി പൂർത്തിയാകാത്ത മറ്റ് വീടുകളും താമസയോഗ്യമാക്കും. ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, ട്രസ്റ്റ് കൊല്ലം ജില്ല പ്രസിഡന്‍റ് നാരായണ സ്വാമി, ട്രസ്റ്റ് കൊല്ലം ജില്ല സെക്രട്ടറി സി.കെ. രവി, വി.എസ്. റാണ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story