Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ. ദാമോദരന്‍...

കെ. ദാമോദരന്‍ അനുസ്മരണം

text_fields
bookmark_border
കൊല്ലം: ഗ്രന്ഥശാലാപ്രസ്ഥാനത്തിന്‍റെ ആദ്യകാല സംഘാടകനും എഴുത്തുകാരനുമായിരുന്ന കെ. ദാമോദരനെ ജില്ല ലൈബ്രറി കൗണ്‍സില്‍ അനുസ്മരിക്കുന്നു. ശനിയാഴ്ച രാവിലെ 10ന്​ എന്‍.ജി.ഒ യൂനിയന്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുന്‍ മന്ത്രി സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എന്‍. ഗണേഷ് അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളികൃഷ്ണനും സെക്രട്ടറി ഡി. സുകേശനും അറിയിച്ചു. മെഗാ ജോബ് ഫെയര്‍ 20ന്​ ​കൊല്ലം: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, ജില്ല സ്‌കില്‍ കമ്മിറ്റി, ജില്ല പ്ലാനിങ്​ ഓഫിസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 'പ്രതീക്ഷ' മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 20ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറില്‍ പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പ്രഫഷനല്‍/ടെക്‌നിക്കല്‍ പരിശീലനങ്ങള്‍ നേടിയവര്‍ക്ക് പങ്കെടുക്കാം. 70ലധികം കമ്പനികളും 4000 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് 20ന് രാവിലെ ഒമ്പതിന്​ ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ എത്തണം. അഭിമുഖം മാര്‍ച്ച് 19ന് കൊല്ലം: ജില്ല എംപ്ലോയ്‌മെന്‍റ്​ എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 19ന് രാവിലെ 10ന് അഭിമുഖം നടക്കും. വിദ്യാഭ്യാസ യോഗ്യത-പ്ലസ് ടു. പ്രായപരിധി 18നും 35നും ഇടയില്‍. വിവരങ്ങള്‍ക്ക്: 8714835683, 7012212473.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story