Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുമാരനാശാന്‍റെ...

കുമാരനാശാന്‍റെ ജീവിതവുമായി 'ഗ്രാമവൃക്ഷത്തിലെ കുയിൽ'​

text_fields
bookmark_border
കൊല്ലം: മഹാകവി കുമാരനാശാന്‍റെ വ്യക്തിജീവിതം പറയുന്ന 'ഗ്രാമവൃക്ഷത്തിലെ കുയിൽ' സിനിമ റിലീസിനെത്തുന്നു. ഏപ്രിൽ എട്ടിന്​ സംസ്ഥാനത്ത്​ വിവിധ തിയറ്ററുകളിൽ സിനിമ റിലീസ്​ ചെയ്യുമെന്ന്​ സംവിധായകൻ കെ.പി. കുമാരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ കെ.പി. കുമാരന്‍റെ വർഷങ്ങൾക്ക്​ ശേഷമുള്ള തിരിച്ചുവരവാണ്​ ഈ സിനിമ. കേരളത്തിന്‍റെ ചരിത്രനിർമിതിയിൽ വിവിധതലത്തിൽ കുമാരനാശാൻ നൽകിയ സേവനം കൃത്യമായി രേഖപ്പെടുത്താതെ പോയി എന്ന ചിന്തയിൽനിന്നാണ്​ സിനിമ പിറവിയെടുത്തതെന്ന്​ അദ്ദേഹം പറഞ്ഞു. പുതുതലമുറക്കിടയിൽ ഒരു കവി എന്നതിൽ കവിഞ്ഞ്​ കുമാരനാശാന്‍റെ ജനകീയ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നത്​ ലക്ഷ്യമിട്ടാണ്​ സിനിമ ഒരുക്കിയത്​. ആശാന്‍റെ വ്യക്തിത്വം പൂർണമായും വരച്ച്​ കാട്ടുന്നതാണ്​ 'ഗ്രാമവൃക്ഷത്തിലെ കുയിൽ' എന്നും സംവിധായകൻ പറഞ്ഞു. ഭാര്യ എം. ശാന്തമ്മപിള്ളയാണ്​ നിർമാണം. ശ്രീവത്സൻ ജെ. മേനോനാണ്​ കുമാരനാശാനായി വേഷമിട്ടിരിക്കുന്നത്​. വാർത്തസമ്മേളനത്തിൽ പ്രഫ.എസ്​. സുധീഷ്​ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story