Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുഴിയടക്കലിലൊതുക്കി...

കുഴിയടക്കലിലൊതുക്കി എനാത്ത്-നടുക്കുന്ന് പാത നവീകരണം

text_fields
bookmark_border
കുഴിയടക്കലിലൊതുക്കി എനാത്ത്-നടുക്കുന്ന് പാത നവീകരണം
cancel
പത്തനാപുരം: തുക അനുവദിക്കുകയും നിര്‍മാണോദ്​ഘാടനം നടത്തുകയും ചെയ്തിട്ടും എനാത്ത് നടുക്കുന്ന് പാതയുടെ നവീകരണം ഇനിയും അകലെ. പ്രതിഷേധം ശക്തമായതോടെ കുഴികളടച്ച് തലയൂരുകയാണ്​ പൊതുമരാമത്ത് വകുപ്പ് അധികൃതർ. ഏറെ നാളായി അറ്റകുറ്റപ്പണികൾ പോലും ഇല്ലാതെ പൂർണമായി തകർന്ന പാതയിലൂടെ ഗതാഗതം ദുഷ്കരമായിരുന്നു. 16 കിലോമീറ്റര്‍ പാതയുടെ നവീകരണത്തിനായി 66 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. വീതി വര്‍ധിപ്പിച്ചും കലുങ്കുകളും ഓടകളും പുനർനിർമിച്ചും നവീകരണം നടത്താനായിരുന്നു പദ്ധതി. കഴിഞ്ഞ വര്‍ഷം പ്രവർത്തനങ്ങൾക്ക് ആവശ്യമായ സർവേ നടപടികൾ പൂർത്തിയാകുകയും നിർമാണോദ്ഘാടനം നടത്തുകയും ചെയ്തു. എന്നാൽ, മാസങ്ങള്‍ കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തതോടെ പ്രതിഷേധം ശക്തമായി. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഗതാഗതം തടയുകയും മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് കുഴികൾ അടക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറായത്. സർവേയുടെ പേരിൽ പല ഭാഗങ്ങളിലും ഉണ്ടായ തർക്കങ്ങളും വീതികൂട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയാത്തതാണ് നിർമാണ പ്രവര്‍ത്തനം വൈകാൻ കാരണമെന്ന് അധികൃതര്‍ പറയുന്നു. പാത നിർമാണവുമായി ബന്ധപ്പെട്ട് എം.എൽ.എയും സി.പി.എമ്മും രണ്ട് തട്ടിലാണ്‌. ഇതും നവീകരണം താമസിക്കാൻ കാരണമാകുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story