Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:41 AM IST Updated On
date_range 17 March 2022 5:41 AM ISTവീടുകയറി ആക്രമണം; പ്രതി അറസ്റ്റിൽ
text_fieldsbookmark_border
അഞ്ചൽ: വീടുകയറി ഗൃഹനാഥനെയും മകനെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ ഉത്താംപള്ളി പാലമൂട്ടിൽ വീട്ടിൽ ഗണേഷ് (കൊച്ചുകുട്ടൻ -20) ആണ് അറസ്റ്റിലായത്. ഇയാൾ കഞ്ചാവ് കേസിലും പ്രതിയാണ്. കഴിഞ്ഞ ജനുവരി രണ്ടിന് ഗണേഷും കൂട്ടുകാരും ചേർന്ന് ഉത്താംപള്ളി സ്വദേശിയായ ജോയി, മകൻ ഗോപു എന്നിവരെ വീടുകയറി മർദിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തെന്നാണ് കേസ്. മർദനത്തിൽ ജോയിക്കും ഗോപുവിനും തലക്ക് പരിക്കേറ്റു. പ്രദേശത്ത് നടക്കുന്ന കഞ്ചാവ് വിൽപനയും മോഷണവും മദ്യപാനവും ചോദ്യംചെയ്തതിനാണ് സംഘം അക്രമം നടത്തിയതെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി അഞ്ചൽ എസ്.ഐ ജ്യോതിഷ് ചിറവൂരിൻെറ നേതൃത്വത്തിൽ അലയമണിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
