Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമഴയിൽ വെള്ളംകയറി...

മഴയിൽ വെള്ളംകയറി നാശനഷ്ടം

text_fields
bookmark_border
​പുനലൂർ: ബുധനാഴ്​ച മുക്കാൽ മണിക്കൂറോളം നീണ്ട മഴയിൽ വെള്ളം കയറി നാശനഷ്ടം. പുനലൂർ നഗരത്തി‍ൻെറ പലഭാഗത്തും ഓടകൾ കവിഞ്ഞ്​ റോഡിലൂടെ വെള്ളം ഒഴുകി. വൈദ്യുതിയും മുടങ്ങി. കെ.എസ്.ടി.പിയുടെ റോഡ് പണി നടക്കുന്നതിനാൽ ഹൈസ്കൂൾ ജങ്ഷനിൽ ഓടയിലെയും പരിസരത്തെയും മലിനജലം സമീപത്തെ പല കടകളിലും വീടുകളിലും കയറി. ഗ്രീൻ ഫാം ട്രേഡിങ്​, നസീന അക്വേറിയം എന്നീ കടകളിലാണ് കൂടുതൽ നാശം നേരിട്ടത്. കടകളിലെ സാധനങ്ങൾ പൂർണമായി നശിച്ചു. ഓടയുടെ പണികൾ പൂർത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന്​ കാരണമെന്ന് വ്യാപാരികൾ ആരോപിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, കൗൺസിലർ പി.എ. അനസ് എന്നിവർ സ്ഥലത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story