Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയ പണിമുടക്കിൽ...

ദേശീയ പണിമുടക്കിൽ ചുമട്ടുതൊഴിലാളികളും അണിചേരും

text_fields
bookmark_border
(ചിത്രം) കൊല്ലം: കേന്ദ്ര നയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പൊതുപണിമുടക്കിൽ ജില്ലയിലെ മുഴുവൻ ചുമട്ടുതൊഴിലാളികളും ഇറക്ക് സെക്​ഷൻ തൊഴിലാളികളും അനുബന്ധ സ്‌കാറ്റേർഡ് തൊഴിലാളികളും പങ്കെടുക്കും. സി.ഐ.ടി.യു ഭവനിൽ ചേർന്ന ഹെഡ് ലോഡ് വർക്കേഴ്സ് യൂനിയൻ ജില്ല കൺവെൻഷൻ ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ അഡ്വ. വി. രവീന്ദ്രൻനായർ അധ്യക്ഷതവഹിച്ചു. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ. ഇ. ഷാനവാസ് ഖാൻ, ജില്ല സെക്രട്ടറി എ.എം. ഇക്ബാൽ, എം.എ. രാജഗോപാൽ, ഇ.കെ. അഷ്റഫ്, പി.കെ. ബാലചന്ദ്രൻ, എസ്.ആർ. രമേശ്‌, എം.എസ്. മുരളി, എൻ. ശിശുപാലൻ എന്നിവർ സംസാരിച്ചു. മെർച്ചന്‍റ്​ ചേംബർ ഓഫ് കൊമേഴ്സ്, വ്യാപാര വ്യവസായി ഏകോപനസമിതി ഭാരവാഹികൾക്ക് ചുമട്ടുതൊഴിലാളികൾ പ്രകടനമായെത്തി പണിമുടക്ക് നോട്ടീസ് നൽകി. ...kc+kw..... 'ലോട്ടറി ടിക്കറ്റ് വില വർധിപ്പിക്കാൻ അനുവദിക്കില്ല' കൊല്ലം: ലോട്ടറി ടിക്കറ്റിന്‍റെ വില 40ൽനിന്ന്​ 50 രൂപയായി വർധിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഓൾ കേരള ലോട്ടറി ഏജന്‍റ്​സ്​ ആൻഡ്​​ സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല പ്രവർത്തകയോഗം. നീക്കത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ ആദ്യവാരം ലോട്ടറി തൊഴിലാളികൾ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ്​ ഒ.ബി. രാജേഷ്​ അധ്യക്ഷതവഹിച്ചു. ചവറ ഹരീഷ്, പള്ളിമുക്ക് എച്ച്. താജുദീൻ, വിളയത്ത് രാധാകൃഷ്ണൻ, എസ്. ശിഹാബുദീൻ, തൊളിക്കൽ സുനിൽ, എസ്. സലാഹുദ്ദീൻ, ശങ്കരനാരായണപിള്ള, ആദിനാട് രാജു, മണിയാർ ബാബു, റഹിം ചൂളൂർ, കുഞ്ഞുമോൻ, അനന്തൻപിള്ള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story