Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:39 AM IST Updated On
date_range 17 March 2022 5:39 AM ISTജല വിതരണം നിലച്ചതിൽ പ്രതിഷേധം
text_fieldsbookmark_border
കാെട്ടാരക്കര : ശുദ്ധജല വിതരണ പെെപ്പുകൾ മാറ്റി സ്ഥാപിച്ച ശേഷം പൂവറ്റൂർ - പുത്തൂർ റാേഡിൽ ശുദ്ധജല വിതരണം മുടങ്ങിയതായി പരാതി. രണ്ട് മാസത്താേളമായി വെള്ളം ലഭിക്കുന്നില്ല. വേനലിൽ കിണറുകൾ വറ്റിത്തുടങ്ങിയ സ്ഥലങ്ങളിൽ പെെപ്പ് വഴിയുള്ള ജല വിതരണമാണ് ആശ്രയം. പുത്തൂർ ബഥനി ജങ്ഷന് സമീപം ഒട്ടേറെ വീടുകൾ കടുത്ത ജലക്ഷാമം മൂലം വലയുകയാണ്. കുളക്കട പഞ്ചായത്തിൽ കുളക്കട - പവിത്രേശ്വരം ശുദ്ധ ജല വിതരണ പദ്ധതിയുടെ ഭാഗമായി നബാർഡിന്‍റെ ഫണ്ട് ഉപയാേഗിച്ചും ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പെെപ്പ് ലെെൻ സ്ഥാപിക്കലുമാണ് ഇപ്പാേൾ നടന്നു വരുന്നത്. റാേഡിന്‍റെ വശത്ത് നബാർഡ് പദ്ധതിയിലെ പെെപ്പുകളും മറുവശത്ത് ജല ജീവൻ പദ്ധതിയിലെ പെെപ്പുകളുമാണ് സ്ഥാപിക്കുന്നത്. കാലഹരണപ്പെട്ട പഴയ പെെപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ച സ്ഥലങ്ങളിലാണ് ഇപ്പാേൾ ശുദ്ധജല വിതരണം മുടങ്ങിയത്. പൂവറ്റൂർ വരെ ജല വിതരണം സാധ്യമായെങ്കിലും റാേഡ് മുറിച്ചു പെെപ്പുകൾ ബന്ധിപ്പിക്കുന്ന ജാേലികൾ ഇതുവരെ നടന്നിട്ടില്ല. റാേഡ് കുഴിക്കാനുള്ള അനുമതി വൈകുന്നതാണ് കാരണം എന്നാണ് സൂചന. അടുത്തിടെയാണ് റാേഡ് ഉന്നത നിലവാരത്തിൽ ബി.എം.ബി.സി ടാറിങ് നടത്തിയത്. പെെപ്പ് ലെെൻ ബന്ധിപ്പിക്കാത്തതിനാൽ ജല വിതരണം അസാധ്യമായ നിലയിലാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരം ഉണ്ടാകുമെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story