Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:33 AM IST Updated On
date_range 17 March 2022 5:33 AM ISTവേനലിൽ ആശ്വാസമായി കുളിർമഴ
text_fieldsbookmark_border
കൊല്ലം: വേനലിൽ ഉരുകുന്ന നാടിന് കുളിർമ പകർന്ന് ബുധനാഴ്ച വൈകീട്ട് ജില്ലയിലുടനീളം മഴ പെയ്തിറങ്ങി. ശക്തമായ ഇടിയും മിന്നലിനുമൊപ്പമാണ് വേനൽമഴ എത്തിയത്. ഉച്ചക്കുശേഷം മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും കൊല്ലം നഗരത്തിൽ വൈകീട്ട് ഏഴോടെയാണ് കനത്ത മഴ പെയ്തത്. ഒന്നര മണിക്കൂറിലധികം നീണ്ട മഴയിൽ ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടായിരുന്നു. കനത്ത ചൂടിലും കുടിവെള്ളക്ഷാമത്തിലും വീർപ്പുമുട്ടുന്ന നാടിന് മഴ വലിയ ആശ്വാസമായി. ഇത്തവണ സാധാരണ നിലയിൽ വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പുനലൂർ: പട്ടണത്തിലും പരിസര പ്രദേശങ്ങളിലും വൈകീട്ട് നാലരയോടെ മഴപെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പുനലൂരിൽ ചൂട് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടിയ താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയത്. പലർക്കും സൂര്യാതപമേറ്റു. വേനൽമഴ എത്തിയത് പ്രദേശത്തിന് വലിയ ആശ്വാസമായെങ്കിലും പലയിടങ്ങളിലും കടകളിലും വീടുകളിലും ഉൾപ്പെടെ വെള്ളം കയറി നാശനഷ്ടമുണ്ടായി. കുളത്തൂപ്പുഴ: ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഇടി മിന്നലിൻെറ അകമ്പടിയോടെ എത്തിയ കനത്ത മഴയില്‍ കിഴക്കന്‍ മലയോരം തണുത്തു. രണ്ട് മണിക്കൂറോളം മഴ നീണ്ടു. ശക്തമായ കാറ്റും ഇടിമിന്നലും കുളത്തൂപ്പുഴയിലെ വൈദ്യുതി ബന്ധം തകരാറിലാക്കി. രാത്രി വൈകിയാണ് പല സ്ഥലത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. തോടുകളും അരുവികളും ചതുപ്പുനിലങ്ങളും മഴവെള്ളത്താല്‍ നിറഞ്ഞു. കുളത്തൂപ്പുഴ ടൗണിലും മറ്റും റോഡ് നിറഞ്ഞ് മഴവെള്ളം ഒഴുകി. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ സ്കൂള്‍ വിദ്യാര്‍ഥികളും നനഞ്ഞുകുതിര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story