Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:28 AM IST Updated On
date_range 17 March 2022 5:28 AM ISTവിസ്മയ കേസ്: പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയായി
text_fieldsbookmark_border
കൊല്ലം: വിസ്മയ കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷിവിസ്താരം കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത് മുമ്പാകെ പൂർത്തിയായി. 25ന് പ്രതിയിൽനിന്ന് വിശദീകരണം തേടും. 2020 മേയ് 30ന് ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയയെ മോട്ടോർ വാഹനവകുപ്പിൽ എ.എം.വി.ഐ ആയിരുന്ന ഭർത്താവ് കിരൺകുമാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21ന് ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേൽപിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയത്. പ്രോസിക്യൂഷൻെറ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിച്ചു. കിരൺ കുമാറിൻെറ പിതാവ് സദാശിവൻപിള്ള, സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം. നായർ, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി എന്നീ സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് അവരെ എതിർവിസ്താരം നടത്തി. സൈബർ പരിശോധനയിൽ കിരൺകുമാറിൻെറ ഫോണിൽ റെക്കോഡ് ചെയ്ത സംഭാഷണങ്ങൾ കണ്ടെത്തി. സ്ത്രീധനം സംബന്ധിച്ചതുൾപ്പെടെ വിസ്മയയുമായി നടത്തിയ സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story