Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപള്ളിമുണ്ടാൻ പാലം...

പള്ളിമുണ്ടാൻ പാലം അപകടനിലയിൽ

text_fields
bookmark_border
പുനലൂർ: അച്ചൻകോവിൽ-ചെങ്കോട്ട അന്തർസംസ്ഥാന പാതയിലെ പള്ളിമുണ്ടാൻ പാലം അപകടാവസ്ഥയിൽ. പാലത്തിന്‍റെ കരിങ്കൽ തൂണിന്‍റെ മിക്കഭാഗവും ഇടിഞ്ഞുമാറിയതിനാൽ ഭാരം ക‍യറുമ്പോൾ ഈ വശംകൊണ്ട് തകരാൻ സാധ്യതയുണ്ട്. ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ രണ്ട്​ വാർഡുകളിലുള്ളവർ പഞ്ചായത്ത്, വില്ലേജ് ഓഫിസ് ഉൾപ്പടെ ആവശ്യങ്ങൾക്ക് കഴുതുരുട്ടിയിൽ എത്തുന്നത് ഈ റോഡിലൂടെയാണ്. കൂടാതെ അന്തർസംസ്ഥാന പാതയെന്ന പ്രത്യേകതയുമുണ്ട്. വനത്തിലൂടെയുള്ള പള്ളിമുണ്ടാനിൽ തോടിന് കുറുകെ മുമ്പ് ചപ്പാത്തായിരുന്നു. ചെറിയ മഴയിൽപോലും ചപ്പാത്ത് നിറഞ്ഞുകവിയുന്നതും ഗതാഗത സ്തംഭനവും പതിവായിരുന്നു. കൂടാതെ ചപ്പാത്ത് ഭാഗികമായി തകർന്നതോടെയാണ് ചെറിയ പാലമായി പുനർനിർമിച്ചത്. കഴിഞ്ഞ പ്രളയത്തിൽ മലവെള്ളവും മരങ്ങളും വന്നിടിച്ചാണ് തുണുകളുടെ തകർച്ചക്ക് ഇടയാക്കിയത്. കൂടാതെ മരങ്ങൾ വന്നടിഞ്ഞ് വെള്ളം ഒഴുക്കിനും തടസ്സമായിട്ടുണ്ട്. അടുത്തകാലവർഷത്തിന് മുമ്പ് അറ്റകുറ്റപ്പണി ചെയ്തില്ലങ്കിൽ ഇതുവഴിയുള്ള വാഹനഗതാഗതം അവതാളത്തിലാകും. പൊതുമരാമത്ത് വകുപ്പിന്‍റെ നിയന്ത്രണത്തിലാണ് ഈ റോഡ്. (ചിത്രം ഈമെയിൽ) ദേശീയ പണിമുടക്ക് വിജയിപ്പിക്കും പുനലൂർ: കേന്ദ്ര ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തിൽ 28, 29 ദിവസങ്ങളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.‍യു) പുനലൂർ ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സജീവ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്‍റ് മുഹമ്മദ്​ കബീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ഫൈസൽ, ഡിവിഷൻ സെക്രട്ടറി ചന്ദ്രലാൽ, സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story