Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിയന്ത്രണംവിട്ട കാര്‍...

നിയന്ത്രണംവിട്ട കാര്‍ മതില്‍ തകര്‍ത്തു; സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

text_fields
bookmark_border
കുളത്തൂപ്പുഴ: നിയന്ത്രണവിട്ട കാര്‍ പാതയോരത്തെ മതിലിലിടിച്ച്​ സമീപത്തുണ്ടായിരുന്ന മൂന്ന്​ വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഗവണ്‍മെന്‍റ് ഹയര്‍സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായ ആര്യ, ദേവിക, ഗോപിക എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂള്‍ വിട്ട് പുറത്തിറങ്ങിയ വിദ്യാര്‍ഥിനികള്‍ സഹപാഠികളെ കാത്ത് പാതയോരത്തെ മതിലില്‍ ചാരി നില്‍ക്കവെ പ്രധാനപാതയില്‍നിന്ന്​ സ്കൂളിലേക്കുള്ള പാതയിലേക്ക് കടന്ന കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. വാഹനം തങ്ങളുടെ നേര്‍ക്ക് വരുന്നതുകണ്ട് വിദ്യാര്‍ഥികള്‍ വേഗത്തില്‍ ഒഴിഞ്ഞു മാറിയതിനാല്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. പരിക്കേറ്റ വിദ്യാര്‍ഥികളെ അധ്യാപകരുടേയും നാട്ടുകാരുടേയും സഹായത്തോടെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച്​ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീടുകളിലെത്തിച്ചു. അപകടത്തിനിടയാക്കിയ വാഹനം കുളത്തൂപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ................. ഫോട്ടോ: നിയന്ത്രണംവിട്ട കാര്‍ മതില്‍ തകര്‍ത്ത നിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story