Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:39 AM IST Updated On
date_range 16 March 2022 5:39 AM ISTബി.എസ്.എൻ.എൽ മേള
text_fieldsbookmark_border
കൊട്ടാരക്കര: ബി.എസ്.എൻ.എൽ ഹൈസ്പീഡ് ഫൈബർ ഇന്റർനെറ്റ് കണക്ഷൻ മേള 16, 17 തീയതികളിൽ കൊട്ടാരക്കര ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ സെന്ററിൽ നടക്കും. രാവിലെ പത്തുമുതൽ അഞ്ചുവരെയാണ് സമയം. കൊട്ടാരക്കര, പുലമൺ എക്സ്ചേഞ്ചുകളുടെ പരിധിയിൽ 16 മുതൽ 31 വരെ കണക്ഷനെടുക്കുന്നവർക്ക് മോഡം ചാർജ് മാത്രം നൽകിയാൽ മതി. നിലവിലുള്ള ലാൻഡ് ലെെൻ നമ്പർ മാറാതെ ഫൈബറിലേക്ക് മാറാം. 0474-2454030, 2454300 നമ്പറുകളിൽ ബുക്ക് ചെയ്യാം. യുദ്ധവിരുദ്ധ റാലി കൊട്ടാരക്കര: ഇടയ്ക്കിടം വിജ്ഞാനോദയം വായനശാല വനിത വേദിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. കരീപ്ര ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എസ്.എസ് സുവിധ ഉദ്ഘാടനം ചെയ്തു. വിപിന അധ്യക്ഷത വഹിച്ചു. മാല മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് ആർ. സോമൻ, സെക്രട്ടറി ആർ. ബാബു, എസ്. രഞ്ജിത്ത്, എസ്.വത്സല, എൽ. സരസ്വതി തുടങ്ങിയവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story