Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:36 AM IST Updated On
date_range 16 March 2022 5:36 AM ISTഹൈകോടതിവിധി മതപരമായ വിശ്വാസത്തിനെതിര്
text_fieldsbookmark_border
കൊട്ടിയം: ഹിജാബ് ഇസ്ലാം മതവിശ്വാസത്തിന്‍റെ ഭാഗമാണെന്നും മതവിശ്വാസം ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പുനൽകവെ അതിനു വിരുദ്ധമായ കർണാടക ഹൈകോടതി വിധി മതപരമായ വിശ്വാസത്തിനെതിരാണെന്നും സിറ്റിസൻ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മറ്റി യോഗം. സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ മുഹ്സിൻകോയാ തങ്ങൾ അധ്യക്ഷത വഹിച്ചു. അബു മുഹമ്മദ് ഇദ്രീസ് ഷാഫി പെരിങ്ങാട്, അയ്യൂബ് ഖാൻ മഹ്ളരി, ഇ.ആർ. സിദ്ദീഖ് മന്നാനി കൊല്ലം, ഷംനാദ് നിസാമി, മാർക്ക് സലാം എന്നിവർ സംസാരിച്ചു. ഓൺലൈൻ ഏകദിന പരിശീലനം (ചിത്രം) കൊല്ലം: ലോക ഉപഭോക്തൃഅവകാശ ദിനാചരണത്തിന്‍റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഏകദിന ഓണ്‍ലൈന്‍ പരിശീലന പരിപാടി സി.ഡി.ആര്‍.എം ജില്ല പ്രസിഡന്‍റ് ഇ.എം. മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ വാഹനപരിശോധന സ്‌ക്വാഡിന്‍റെ ഫ്ലാഗ് ഓഫ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം.കെ. ഡാനിയല്‍ നിര്‍വഹിച്ചു. എ.ഡി.എം സാജിത ബീഗം അധ്യക്ഷത വഹിച്ചു. ജില്ല സപ്ലൈ ഓഫിസര്‍ സി.വി. മോഹനകുമാര്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജയചന്ദ്രന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍മാരായ ബി. മുരളി, കെ.ജി. സുരേഷ് കുമാര്‍, ഉപഭോക്തൃസംരക്ഷണ പ്രതിനിധികളായ ലൈക്. പി. ജോര്‍ജ്, എം.ജി. തോമസ്, സീനിയര്‍ സൂപ്രണ്ട് ജി.എസ്. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story