Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപതിനേഴുകാരി ആത്മഹത്യ...

പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാക്കള്‍ റിമാൻഡില്‍

text_fields
bookmark_border
കിളികൊല്ലൂര്‍: . മങ്ങാട് അറുനൂറ്റിമംഗലം റോസ് നഗര്‍ 25 എയില്‍ ഫൈസി (സല്‍മാന്‍ ഫൈസി, 21), കരിക്കോട് ടി.കെ.എം.സി പി.ഒയില്‍ പുത്തന്‍വിള കിഴക്കതില്‍ ഫ്രാന്‍സിസ് (23) എന്നിവരെയാണ് റിമാൻഡ്​​ ചെയ്തത്. ഫ്രാന്‍സിസ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയും ഫ്രാന്‍സിസും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയ ഫൈസി പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡത്തിനിരയാക്കുകയും ചെയ്തു. ഇരുവരുടെയും ശല്യം സഹിക്കാതായതോടെ 12ന് ഫൈസിയുടെയും ഫ്രാന്‍സിസിന്‍റെയും പേരെഴുതിവെച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചുവെങ്കിലും 13ന് പെണ്‍കുട്ടി മരിച്ചു. തുടര്‍ന്ന് പ്രതികളായ യുവാക്കളെ ചപ്പേത്തടത്തുനിന്ന്​ പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ. വിനോദിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്​പെക്ടര്‍മാരായ അനീഷ് എ.പി, സ്വാതി വി, സന്തോഷ് വി, അന്‍സര്‍ഖാന്‍, എ.എസ്.ഐ സന്തോഷ്‌കുമാര്‍.സി, സി.പി.ഒ സാജ്, അനീഷ്, ശിവകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. മധ്യവയസ്കയെ ആക്രമിച്ചയാൾ അറസ്റ്റിൽ പാരിപ്പള്ളി: മധ്യവയസ്കയെ മാനഹാനി വരുത്തിയ ആളെ പൊലീസ്​ അറസ്റ്റ് ചെയ്തു. പാരിപ്പള്ളി തെറ്റിക്കുഴി മുള്ളുകാവ് തുണ്ടുവിള വീട്ടിൽ എൻ. രവീന്ദ്രനാണ് പിടിയിലായത്. ഇയാളുടെ വസ്​തുവിന്‍റെ അതിരിൽ അടുക്കിയിരുന്ന കല്ലുകൾ ചിതറി യാത്രയ്ക്ക് തസ്സമായി കിടക്കുന്നത് സമീപവാസിയായ മധ്യവയസ്ക എടുത്ത് സ്​ഥാപിക്കാൻ ശ്രമിച്ചു. കല്ല് ഇളക്കുകയാണെന്നാരോപിച്ച്​ അസഭ്യം വിളിച്ച് കൊടുവാൾ കൊണ്ട് വെട്ടാൻ ഓടിച്ചതായാണ്​ പരാതി. മധ്യവയ്സകയുടെ പരാതിയിൽ സ്​ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും അസഭ്യം വിളിച്ചതിനും ഇയാൾക്കെതിരെ പാരിപ്പള്ളി പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്യുകയായിരുന്നു. പാരിപ്പള്ളി ഇൻസ്​പെക്ടർ എ. അൽജബറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ അനുരൂപ, ജയിംസ്​, പ്രദീപ്, എ.എസ്​.ഐ ബിജു, എസ്​.സി.പി.ഒ ഡോൾമ, സി.പി.ഒ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story