Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉത്സവ സ്ഥലത്ത്...

ഉത്സവ സ്ഥലത്ത് യുവാവിനെ കുത്തിയ സംഘം പിടിയിൽ

text_fields
bookmark_border
കൊല്ലം: പട്ടത്താനം മുരുകൻകോവിൽ ഉത്സവത്തിനിടെ, യുവാവിനെ കുത്തിയ സംഘം പിടിയിലായി. വടക്കേവിള ശ്രീനാരായണപുരം സനൂജ മൻസിലിൽ എസ്. ഷാഹുൽ (27), വടക്കേവിള നഗർ ബി 38 തസ്​ലി മൻസിലിൽ എസ്. താരീഖ് (30) എന്നിവരാണ് പിടിയിലായത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കെട്ടുകാഴ്ചയുടെ മുന്നിൽ മദ്യപിച്ച് നൃത്തം വെച്ചതുമായി ബന്ധപ്പെട്ട് ഇവരും കുത്തേറ്റ രാജേഷ്​കുമാറും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, ഇവരിലൊരാൾ രാജേഷ്​കുമാറിന്‍റെ നെഞ്ചിലും വയറ്റിലും കുത്തി. ഇയാൾ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുത്തിയ സംഘത്തിലെ ഷാഹുലിനെ സംഭവ സ്ഥലത്തുണ്ടായിരുന്ന ഈസ്റ്റ് പൊലീസ്​ പിടികൂടി. രക്ഷപ്പെട്ട താരീഖിനെ വടക്കേവിള നിന്ന് അർധരാത്രി പിടികൂടി. കൊല്ലം ഈസ്റ്റ് ഇൻസ്​പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്​.ഐ മാരായ രജീഷ്, രാജ്മോഹൻ എ.എസ്​.ഐ രാജേന്ദ്രബാബു, സി.പി.ഒ മാരായ അൻഷാദ്, സനോജ്, അനിൽ, അനു ആർ. നാഥ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. വൈദ്യുതി മുടങ്ങും കടപ്പാക്കട: ഇലക്​ട്രിക്കൽ സെക്​ഷൻ പരിധിയിൽ ആശ്രാമം ലിങ്ക്​ റോഡ്​, ഹോക്കി സ്​റ്റേഡിയം, യാത്രി നിവാസ്​, ചിൽഡ്രൻസ്​ പാർക്ക്​, ആശ്രാമം ടെമ്പിൾ, ആറാട്ടുകുളം, എ.വൈ.കെ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story