Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:35 AM IST Updated On
date_range 16 March 2022 5:35 AM ISTകനാൽ തുറന്നുവിടണം -മത്സ്യത്തൊഴിലാളി കോൺഗ്രസ്
text_fieldsbookmark_border
മയ്യനാട്: കൊട്ടിയം, മയ്യനാട് പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ ശാശ്വത പരിഹാരത്തിന് കെ.ഐ.പി കനാൽ വഴി വെള്ളം തുറന്നുവിടാൻ അധികൃതർ തയാറാകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇരവിപുരം ബ്ലോക്ക് പ്രസിഡന്‍റ് റാഫെൽ കുര്യൻ ഉദ്ഘാടനം ചെയ്തു. മയ്യനാട്, പുല്ലിച്ചിറ, കക്കോട്ടുമൂല, ഉമയനല്ലൂർ, കൊട്ടിയം ഭാഗങ്ങളിൽ കിണറുകൾ വറ്റി വരണ്ടതോടെ കടുത്ത ശുദ്ധജലക്ഷാമം നേരിടുകയാണ്. അഭിലാഷ് നാസിം അധ്യക്ഷത വഹിച്ചു. ഇസ്മായിൽ കുഞ്ഞ്സാഹിബ്, ആന്‍റണി ജേക്കബ്, ഫാസിൽ മയ്യനാട്, റഫീഖ്പുത്തൻവീട്, അരുൺകുളങ്ങര, സേവിയർ കല്ലുംമൂട്, ഫ്രാൻസിസ്കളീയലിൽ, ഷെരീഫ്കണ്ടച്ചിറ, ബോബൻ പുല്ലിച്ചിറ, ആതിര രഞ്ജു, ഷൈലജ താന്നി, ഹേമലത, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story