Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:33 AM IST Updated On
date_range 16 March 2022 5:33 AM ISTപക്ഷികളുടെ ദാഹമകറ്റാൻ തണ്ണീർകുട പദ്ധതി
text_fieldsbookmark_border
ഓച്ചിറ: സംസ്ഥാനം കൊടുംവേനലിൽ ഉരുകുമ്പോൾ പക്ഷികളുടെ ദാഹമകറ്റാൻ കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ തണ്ണീർക്കുടം പദ്ധതി നടപ്പാക്കുന്നു. രാജ്യാന്തര കുരുവി ദിനത്തിന്‍റെ ഭാഗമായി നടക്കുന്ന പരിപാടി ജലദിനമായ 22വരെ തുടരും. പക്ഷികൾക്ക് വെള്ളം കുടിക്കാൻ കേരളത്തിലുടനീളം 5000 മൺപാത്രങ്ങൾ സ്ഥാപിക്കുമെന്ന് കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ പറഞ്ഞു. ആലുവ സ്വദേശിയും 'എന്‍റെ ഗ്രാമം ഗാന്ധിജിയിലൂടെ' പരിപാടിയുടെ സംഘാടകനുമായ നാരായണനാണ് പദ്ധതിക്കാവശ്യമായ മൺപാത്രം നൽകുക. ജില്ലയിലേക്ക് 900 മൺപാത്രങ്ങൾ എത്തിച്ചു. കരുനാഗപ്പള്ളി സബർമതി ഗ്രന്ഥശാലയിൽ എത്തിയാൽ ആവശ്യക്കാർക്ക് പാത്രം ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9847530274.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
