Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:33 AM IST Updated On
date_range 16 March 2022 5:33 AM ISTകരുനാഗപ്പള്ളി മേൽപാലത്തിന്‍റെ കാര്യത്തിൽ നടപടി പരിശോധിക്കും -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsbookmark_border
കൊല്ലം/തിരുവനന്തപുരം: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കരുനാഗപ്പള്ളിയിൽ നിർമിക്കുന്ന മേൽപാലത്തിന്‍റെ കാര്യത്തിൽ മറ്റെന്തെങ്കിലും നടപടികള്‍ സ്വീകരിക്കാനാകുമോ എന്ന് പരിശോധിക്കുമെന്നും ദേശീയ പാത അതോറിറ്റിയുമായി ഇക്കാര്യം സംസാരിച്ചെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാത അതോറിറ്റി നടത്തിയ ട്രാഫിക് സര്‍വേ പ്രകാരം കരുനാഗപ്പള്ളി ജങ്ഷനില്‍ 30 മീറ്റര്‍ വീതം നീളമുള്ള രണ്ട് സ്പാനോട് കൂടിയ മേൽപാലം നിര്‍മിക്കുന്നെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയപാത 66 വീതി കൂട്ടുന്ന പ്രവൃത്തിയില്‍ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള അഞ്ച് പാക്കേജുകളില്‍ ഫ്ലൈ ഓവറിന്‍റെ അനുബന്ധ റോഡായി ഇതേ മാതൃകയിലുള്ള റീടെയ്നിങ് വാള്‍ ആണ് നിര്‍ദേശിക്കപ്പെട്ടതെന്നും അറിയിച്ചിട്ടുണ്ട്. പ്രവൃത്തി അവാര്‍ഡ് ചെയ്തുകഴിഞ്ഞതിനാലും കോണ്‍ട്രാക്ടര്‍ പ്രവൃത്തി ആരംഭിക്കാൻ ഒരുക്കങ്ങള്‍ നടത്തിയതിനാലും ഈ ഘട്ടത്തില്‍ ഫ്ലൈ ഓവര്‍ ഡിസൈനില്‍ വ്യത്യാസം വരുത്തുന്നത് അഭികാമ്യമല്ലെന്നും ദേശീയപാത അതോറിറ്റി അറിയിച്ച സി.ആർ. മഹേഷിന്‍റെ സബ്മിഷന് മറുപടി നൽകി. ഭുമി നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കും. പുനരധിവാസവും അനുവദിക്കും. ഒരുമിച്ചുനിന്ന് ദേശീയ പാത പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. എല്ലാ ദിവസവും പ്രവൃത്തി വിലയിരുത്തുന്നുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മന്ത്രി എന്ന നിലയില്‍ പരിശോധന നടത്തി വിഷയങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുന്നെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story