Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേന്ദ്രീയ...

കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം

text_fields
bookmark_border
കൊല്ലം: കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. അവസാന തീയതി മാര്‍ച്ച് 21. https://kvsonlineadmission.kvs.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഫോണ്‍ - 0474 2799494, 2799696. 'പ്രതീക്ഷ' തൊഴില്‍ മേള 20ന് കൊല്ലം: ജില്ല ഭരണകൂടം, ജില്ല സ്‌കില്‍ കമ്മിറ്റി, ജില്ല പ്ലാനിങ് ഓഫിസ് എന്നിവ ചേർന്ന് നടത്തുന്ന തൊഴില്‍ മേള 'പ്രതീക്ഷ' 20ന് ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ നടക്കും. രാവിലെ 10ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് തൊഴില്‍മേളയില്‍ 4000 ലധികം തൊഴിലവസരമാണ് ഉണ്ടാകുക. 60 കമ്പനികള്‍ പങ്കെടുക്കും. എൻജിനീയറിങ്, ഐ.ടി, നഴ്‌സിങ്, ഐ.ടി.ഐ, ഓട്ടോമൊബൈല്‍, പോളിടെക്‌നിക്, എം.ബി.എ, ബിരുദം, ബിരുദാന്തര ബിരുദം, ഹോട്ടല്‍ മാനേജ്‌മെന്‍റ് ഡിപ്ലോമ, പാരാമെഡിക്കല്‍, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴില്‍പരിശീലനങ്ങള്‍ നേടിയവര്‍ക്ക് അവസരമുണ്ടാകും. ബയോഡേറ്റയുമായി 20ന് രാവിലെ ഒമ്പതിന് കോളജില്‍ എത്തണം. ജോബ് പോര്‍ട്ടലായ www.statejobportal.kerala.gov.in മുഖേനയും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് 7356179314 നമ്പറിലോ sumiskill.kase@gmail.com ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story