Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:38 AM IST Updated On
date_range 15 March 2022 5:38 AM ISTകോലിഞ്ചിമല പാറ ഖനനം; ശക്തമായ സമരവുമായി നാട്ടുകാർ
text_fieldsbookmark_border
43 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന മല പൂർണമായും ഇല്ലാതാകും കുന്നിക്കോട്: കോലിഞ്ചിമല പാറ ഖനനവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ പന്തൽ കെട്ടി സമരം ആരംഭിച്ചു. പാറ ക്വാറിക്ക് അനുമതി നൽകരുതെന്നും കലക്ടറുടെ സന്ദർശനം വേഗത്തിലാക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിച്ചത്. കോട്ടവട്ടം മേലില പാതയുടെ വശങ്ങളിൽ പന്തല്‍ കെട്ടി പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയാണ് സമരം. കോലിഞ്ചിമലയില്‍ ഖനനം നടത്തുന്നത് പ്രദേശത്തിന് ഏറെ ദോഷം ചെയ്യും. 43 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന മല പൂർണമായും ഇല്ലാതാകും. പ്രദേശത്തെ ജലാശയങ്ങളെയടക്കം ഇത് ബാധിക്കുകയും ചെയ്യും. കുമരൻപാറ, ചെമ്പു മല, മാക്കന്നൂര്‍, കുറ്റിക്കോണം എന്നീ പ്രദേശങ്ങളിലെ ജനജീവിതം വരെ ദുസ്സഹമാകും. ഇതിനു പുറമെ മഞ്ഞമണ്‍കാല കുടിവെള്ളപദ്ധതിയുടെ ചെമ്പുമല സംഭരണിയെയും ഇത് ബാധിക്കും. ഈ സാഹചര്യത്തിലാണ് ശക്തമായ സമരപരിപാടികളുമായി നാട്ടുകാർ രംഗത്തെത്തിയത്. സ്ഥലത്തെത്തി പ്രദേശവാസികളുടെ പ്രശ്നങ്ങൾ കേൾക്കാമെന്ന് ഒരാഴ്ച മുമ്പ് കലക്ടർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ കലക്ടർ സന്ദർശനം നടത്തിയിട്ടില്ല. കലക്ടർ വരാൻ വൈകുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും സമരക്കാര്‍ ആരോപിക്കുന്നു. ക്വാറിക്കെതിരെ നടപടിയെടുക്കുന്നതിൽ വിളക്കുടി പഞ്ചായത്ത് അലംഭാവം കാട്ടുന്നതായും ആരോപണമുണ്ട്. സി.പി.എമ്മും സി.പി.ഐയും വിഷയത്തിൽ പ്രത്യേകം സമിതികൾ രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, അന്വേഷണ റിപ്പോർട്ട് ഇതുവരെ പാര്‍ട്ടി ചർച്ചക്ക് എടുത്തിട്ടില്ല. ഖനന അനുമതി റദ്ദാക്കുന്നതു വരെ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമരസമിതിയംഗങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
