Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:33 AM IST Updated On
date_range 15 March 2022 5:33 AM ISTഭിന്നശേഷി കുട്ടികൾക്ക് ശുചിമുറിയൊരുക്കി ചിറ്റുമല ബ്ലോക്ക്
text_fieldsbookmark_border
ഒരു ശുചിമുറി യൂനിറ്റിന് 152000 രൂപ വീതം 16 പേർക്കാണ് ഈ വർഷം ആനുകൂല്യം ലഭിക്കുന്നത് കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ നൂതന പദ്ധതി ആയി അംഗീകാരം ലഭിച്ച 'ഭിന്നശേഷി കുട്ടികൾക്ക് ശുചിമുറി സൗകര്യം ഒരുക്കൽ' ആരംഭിച്ചു. കുണ്ടറ, കൊല്ലം ബി.ആർ.സികളിലും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഉൾപ്പെട്ട സ്കൂളുകളിൽ രജിസ്റ്റർ ചെയ്ത് പഠനം നടത്തുന്ന വിദ്യാർഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഭിന്നശേഷി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഓരോ കുട്ടിക്കും അവരുടെ ആവശ്യകത അനുസരിച്ചുള്ള സൗകര്യങ്ങളാണ് പദ്ധതി പ്രകാരം സജ്ജമാക്കുന്നത്. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസവും ഉയർന്ന ജീവിത സൗകര്യവും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു ശുചിമുറി യൂനിറ്റിന് 152000 രൂപ വീതം 16 പേർക്കാണ് ഈ വർഷം ആനുകൂല്യം ലഭിക്കുന്നത്. കുണ്ടറ, കൊല്ലം ബി.ആർ.സികളുടെയും ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മൺറോതുരുത്ത് ഗ്രാമ പഞ്ചായത്തിൽ ജില്ല പഞ്ചായത്ത് അംഗം സി. ബാൾഡുവിൽ നിർവഹിച്ചു. ചിറ്റുമല ബ്ലോക്ക് പ്രസിഡൻറ് ജയദേവി മോഹൻ അധ്യക്ഷത വഹിച്ചു. മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, ചിറ്റുമല ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ഇജീന്ദ്രലേഖ, ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ ജയചന്ദ്രൻ, ഉഷാദേവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story