Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വകാര്യ ബസിൽ മോഷണ...

സ്വകാര്യ ബസിൽ മോഷണ ശ്രമം; തമിഴ് സ്​ത്രീ അറസ്റ്റിൽ

text_fields
bookmark_border
ചിത്രം - കരുനാഗപ്പള്ളി: സ്വകാര്യ ബസിൽ യാത്ര ചെയ്ത മധ്യവയസ്​കയുടെ സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ് സ്​ത്രീയെ കരുനാഗപ്പള്ളി പൊലീസ്​ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ നാഗർകോവിൽ റെയിൽവേ പുറമ്പോക്കിൽ കെ. സത്യ (25) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മാരാരിത്തോട്ടത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്ത കല്ലേലിഭാഗം മുഴങ്ങോടിയിൽ ലളിതമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. ബസ്​ സ്റ്റോപ്പിൽ ആളുകൾ ഇറങ്ങാൻ ശ്രമിക്കുമ്പോൾ തിക്കും തിരക്കുമുണ്ടാക്കി യാത്രക്കാരുടെ ശ്രദ്ധ തിരിച്ച ശേഷം സ്വർണവും പണവും മോഷണം ചെയ്തെടുക്കുന്നതാണ് ഇവരുടെ രീതി. യാത്രക്കാർ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് കരുനാഗപ്പള്ളി പൊലീസ്​ എത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story