Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:31 AM IST Updated On
date_range 15 March 2022 5:31 AM ISTഹോട്ടലുടമെയയും ജീവനക്കാരെനയും ആക്രമിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
കൊല്ലം: ഭക്ഷണം തീർന്നുപോയെന്നു പറഞ്ഞതിൽ പ്രകോപിതനായി ഹോട്ടലുടമെയയും ജീവനക്കാരനെയും ആക്രമിച്ചയാൾ കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായി. തൊടിയൂർ കാരിയാടി ജങ്ഷനിൽ കടക്കര കിഴക്കതിൽ വീട്ടിൽ പി. സായികുമാർ (27) ആണ് പിടിയിലായത്. കഴിഞ്ഞ 12ന് രാത്രി 9.30 ഓടെ പ്ലാവിള ചന്തയിലുള്ള ശശിധരൻ പിള്ളയുടെ ഹോട്ടലിലെത്തിയാണ് ഇയാൾ ആക്രണം നടത്തിയത്. പരിക്കേറ്റ് വീണ കടയുടമയെ ഹോട്ടൽ ജീവനക്കാരനായ നിസാമുദ്ദീൻ എഴുന്നേൽപ്പിച്ച് വീട്ടിലേക്ക് കയറ്റിവിട്ടു. ഇതുകണ്ട സായികുമാർ റബറിന്‍റെ വിറക് കൊണ്ട് നിസാമുദ്ദീനെ അടിച്ചു. കടന്നു കളഞ്ഞ സായികുമാറിനെ തൊടിയൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അസ്ഥിക്ക് പൊട്ടൽ സംഭവിച്ച നിസാമുദ്ദീൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം- ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ ചവറ: ഭാര്യയെയും ഭാര്യാ മാതാവിെനയും ദേഹോപദ്രവം ഏൽപ്പിച്ചും ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ച ആളെ ചവറ പൊലീസ് പിടികൂടി. പന്മന മാവേലി മുറിയിൽ മല്ലയിൽ കിഴക്കതിൽ ജെ. ഷിജു (32) ആണ് പിടിയിലായത്. കഴിഞ്ഞ 12ന് രാത്രി 10.15 ഓടെ ഭാര്യയുടെ കുടുംബവീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഭാര്യ ബന്ധുക്കളോടും അയൽവാസികളോടും സഹകരിക്കുന്നതിലുള്ള വിരോധം കൊണ്ടാണ് ഇയാൾ അക്രമം നടത്തിയത്. ഭാര്യയെ കൈകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് കണ്ട ഭാര്യാ മാതാവ് ഇയാളെ പിടിച്ചുമാറ്റിയതിൽ പ്രകോപിതനായി ഇരുവരെയും തള്ളി തറയിലിട്ടു. പരിക്കേറ്റ ഇവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭാര്യയുടെ പരാതിയിൽ ചവറ പൊലീസ് സ്റ്റേഷനിൽ മാനഹാനി വരുത്തിയതിനും സ്ത്രീധന പീഡനത്തിനും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞവർഷം ഇടപ്പള്ളിക്കോട്ടയിലെ മെഡിക്കൽ ഷോപ്പിൽ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ ജാമ്യത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച രണ്ടുപേർ പിടിയിൽ അഞ്ചാലുംമൂട്: യുവാവിനെ കഠിന ദേഹോപദ്രവം ഏൽപ്പിച്ച രണ്ടുപേരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ ഇഞ്ചവിള അഷ്ടമുടിമുക്കിന് സമീപം ചരുവിളപുത്തൻ വീട്ടിൽ എസ്. സ്മിതേഷ് (35), തൃക്കരുവ നടുവിലച്ചേരിയിൽ മുളക്കൽ വയൽ പ്രീതാലയം വീട്ടിൽ എം. പ്രദീപ് (37) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചക്ക് 1.45 ഓടെ കരുവ മേനാത്ത് മുക്കിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ സ്മിതേഷ് ഓടിച്ചു വന്ന സ്കൂട്ടർ ഇടിച്ചു. കാറിലുണ്ടായിരുന്ന ഹാരി ഹെൻട്രി വിവരം തിരക്കിയതിൽ പ്രകോപിതനായ സ്മിതേഷും പ്രദീപും ചേർന്ന് റോഡിൽ കിടന്ന കല്ലെടുത്ത് മുഖത്തിടിക്കുകയായിരുന്നു. സംഭവത്തിൽ ഹാരി ഹെൻട്രിയുടെ ഇടത് കണ്ണിന് താഴെ അസ്ഥിക്ക് പൊട്ടലുണ്ടായി. ഇയാൾ മതിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story