Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:30 AM IST Updated On
date_range 15 March 2022 5:30 AM ISTപ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യ; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
ചിത്രം- കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേരെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് അറുന്നൂറ്റിമംഗലം റോസ് നഗർ -25 എയിൽ നിന്ന് ചപ്പേത്തടം ഭാഗത്ത് വാടകക്ക് താമസിക്കുന്ന എൻ. സൽമാൻ ഫൈസി (21 -സുപ്പാ), കരിക്കോട് പുത്തൻവിള കിഴക്കതിൽ വീട്ടിൽ ഫ്രാൻസിസ് ഫ്രാങ്കോ (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കുറെ നാളുകളായി ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത് വരികയായിരുന്നു. വിവാഹ വാഗ്ദാനം നൽകി ഇവർ പെൺകുട്ടിയെ ലൈംഗിക ചൂഷണം ചെയ്തു. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് പെൺകുട്ടി മാതാവിനോട് വിവരം പറഞ്ഞു. മാതാവിന്‍റെ പരാതിയിൽ കിളികൊല്ലൂർ പൊലീസ് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടി കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുന്നതിന് ശ്രമിച്ചത്. വീട്ടുകാർ കണ്ടതിനെത്തുടർന്ന് പാലത്തറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിച്ചു. പ്രതികളുടെ പ്രേരണ മൂലമാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാനിടയായതെന്ന് വെളിവായതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദ്, സബ് ഇൻസ്പെക്ടർമാരായ എ.പി. അനീഷ്, വി. സ്വാതി, വി. സന്തോഷ്, അൻസർ ഖാൻ, എ.എസ്.ഐ സന്തോഷ് സി.പി.ഒമാരായ സാജ്, അനീഷ, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story