Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:29 AM IST Updated On
date_range 15 March 2022 5:29 AM ISTനവീകരിച്ച ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കരുനാഗപ്പള്ളി: ചെറിയഴീക്കൽ വിജ്‌ഞാന സന്ദായിനി ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നവീകരിച്ച മന്ദിരത്തിന്‍റെ ഉദ്ഘാടനവും പുനഃസമർപ്പണവും നടത്തി. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് യു. ഉല്ലാസ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്‍റ് കെ. സത്യരാജൻ അധ്യക്ഷത വഹിച്ചു. പുനഃസമർപ്പണം നവീകരണ സമിതി ഉപാധ്യക്ഷൻ എസ്. ശ്രീനിവാസൻ നിർവഹിച്ചു. അരയ വംശ പരിപാലന യോഗം പ്രസിഡന്റ് ആർ. ലാലു ഭദ്ര ദീപം തെളിച്ചു. നവീകരണ സമിതി ജനറൽ കൺവീനർ പി. ശ്രീരാജ്, നവീകരണ സമിതി ഉപാധ്യക്ഷൻ സി.സി. വിഷ്ണു പ്രസാദ്, വാർഡ് മെംബർ എസ്. ഷിജി, ചിന്താ പബ്ലിക്കേഷൻസ് ജനറൽ മാനേജർ കെ. ശിവകുമാർ, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി സെക്രട്ടറി വി. വിജയകുമാർ, ഗ്രന്ഥശാല വയോജന വേദി പ്രസിഡന്റ് എം .ശശിധരൻ, ആർ. രാംകുമാർ, വി. അനീഷ, എ. പ്രദീപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
