Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:29 AM IST Updated On
date_range 15 March 2022 5:29 AM ISTഓച്ചിറ ഗ്രാമപഞ്ചായത്ത് ബജറ്റ് കൃഷിക്കും മാലിന്യ സംസ്കരണത്തിനും മുഖ്യപരിഗണന
text_fieldsbookmark_border
ദാരിദ്ര്യ ലഘൂകരണത്തിന് 60 ലക്ഷം രൂപ ഓച്ചിറ: കൃഷിക്കും വിദ്യാഭ്യാസത്തിനും മാലിന്യസംസ്കരണത്തിനും മുഖ്യപരിഗണന നൽകുന്ന ഓച്ചിറ ഗ്രാമപഞ്ചായത്തിലെ 2022 -23 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്‍റ് എൻ. കൃഷ്ണകുമാർ അവതരിപ്പിച്ചു. 28,76,81,057 രൂപ വരവും 28,41,80,000 രൂപ ചെലവും 35,01,057 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കൃഷിക്കും മൃഗസംരക്ഷണത്തിനുമായി 1,30,00,000 രൂപയും ലൈഫ് ഭവന പദ്ധതിക്ക് രണ്ടുകോടി രൂപ, മരാമത്ത് പണികൾക്ക് 1,32, 9000 രൂപയും വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ദാരിദ്ര്യ ലഘൂകരണത്തിന് 60 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിന് മുഴുവൻ വീടുകളിലും മാലിന്യം ശേഖരിക്കുന്നതിനുള്ള പെട്ടികൾ നൽകും. ബഡ്സ് സ്കൂൾ ഹൈടെക് ആക്കാനും അംഗൻവാടികൾ ഹൈടെക് ആക്കാനും ബജറ്റിൽ തുക മാറ്റിവെച്ചിട്ടുണ്ട്. ഓച്ചിറ മാർക്കറ്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണനകേന്ദ്രം ആരംഭിക്കും. എൽ.പി സ്കൂളുകളിൽ സ്മാർട്ട് ക്ലാസുകൾ സജ്ജീകരിക്കും. ബജറ്റ് സമ്മേളനത്തിൽ പ്രസിഡന്റ് ബി. ശ്രീദേവി അധ്യക്ഷതവഹിച്ചു. ആർ.ഡി. പത്മകുമാർ, ഇ. ലത്തീഫാബീവി, ശ്രീലത പ്രകാശ്, അയ്യാണിക്കൽ മജീദ്, എസ്. ഗീതാകുമാരി, മാളു സതീഷ്, എ. അജ്മൽ, പഞ്ചായത്ത് സെക്രട്ടറി ജി. രാധാകൃഷ്ണൻ, ഇ. സിറാജുദീൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story