Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:28 AM IST Updated On
date_range 15 March 2022 5:28 AM ISTവർധിപ്പിച്ച പെൻഷൻ ഉടൻ നൽകണം -സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ
text_fieldsbookmark_border
കൊല്ലം: കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സീനിയർ ജേണലിസ്റ്റുകളുടെ പെൻഷനിലെ 1000 രൂപയുടെ വർധനയും കുടിശ്ശികയും ഉടൻ നൽകണമെന്ന് സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വർഷം ഫെസ്റ്റിവൽ അലവൻസും ലഭിച്ചിട്ടില്ല. ആശ്രിത അവശ പെൻഷനിലും കാലോചിതമായ വർധന വരുത്തണം. ഒരംഗം മരിക്കുമ്പോൾ, വാങ്ങുന്ന പെൻഷന്‍റെ 50 ശതമാനം ആശ്രിതർക്ക് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് എസ്.ആർ. ശക്തിധരൻ അധ്യക്ഷത വഹിച്ചു. കെ. ജനാർദനൻ നായർ, കെ.എച്ച്. എം. അഷറഫ്, കെ. രാജൻ ബാബു, എസ്. രാജശേഖരൻ പിള്ള, എം.ടി. ഉദയകുമാർ, കെ. അശോക് കുമാർ, എ. ഷൗക്കത്ത്, ഷാജി ജേക്കബ്, മോഹനൻ പിള്ള, ആർ. അശോകൻ, എ. സേതുമാധവൻ, അഷറഫ് പാനായിക്കുളം, എ.പി. അബൂബക്കർ, കൃഷ്ണൻകുട്ടി, ജി. പ്രഭാകരൻ, ഹനീഫ കുരിക്കളകത്ത്, രഞ്ജിത്ത് ബാബു, കെ.പി. രവീന്ദ്രനാഥ്, സി. ശിവൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story