Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:28 AM IST Updated On
date_range 15 March 2022 5:28 AM ISTകെ-റെയിൽ വിരുദ്ധ പദയാത്ര നടത്താൻ ബി.ജെ.പി
text_fieldsbookmark_border
ചിത്രം കൊല്ലം: കെ-റെയിൽ കടന്നുപോകുന്ന മണ്ഡലങ്ങളിൽ പരിസ്ഥിതി പ്രവർത്തകരെ ഉൾപ്പെടുത്തി ജനകീയ പാർലമെന്‍റ് നടത്താൻ ബി.ജെ.പി സമ്പൂർണ ജില്ല സമിതി യോഗം തീരുമാനിച്ചു. 29ന് ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ ചാത്തന്നൂരിൽ നിന്ന് കൊട്ടിയം വരെ കെ-റെയിൽ വിരുദ്ധ പദയാത്ര നടത്തും. സ്ത്രീ സുരക്ഷക്ക് സ്ത്രീ ശക്തി എന്ന മുദ്രാവാക്യമുയർത്തി ജില്ലയിൽ 22 കേന്ദ്രങ്ങളിൽ സായാഹ്ന ധർണ സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ സി. ശിവൻകുട്ടി, വി.ടി. രമ, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി കെ. സുഭാഷ്, സെക്രട്ടറി രാജി പ്രസാദ്, സംസ്ഥാന സമിതി അംഗം ജി. ഗോപിനാഥ്, ജില്ല ജനറൽ സെക്രട്ടറിമാരായ അഡ്വ. വി. വിനോദ്, അഡ്വ. വയക്കൽ സോമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story