Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:31 AM IST Updated On
date_range 14 March 2022 5:31 AM ISTമന്ത്രിയെ വഴിയിൽ തടയും
text_fieldsbookmark_border
കൊല്ലം: വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കാനാണ് ഗതാഗത മന്ത്രിയുടെ തീരുമാനമെങ്കിൽ ശക്തമായ സമരത്തെ നേരിേടണ്ടിവരുമെന്ന് ആർ.വൈ.എഫ്. മന്ത്രി വിവാദ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം വഴിയിൽ തടയുമെന്നും ജില്ല പ്രസിഡന്‍റ് എഫ്. സ്റ്റാലിനും സെക്രട്ടറി സുഭാഷ് എസ്. കല്ലടയും പറഞ്ഞു. യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ ഇരവിപുരം: ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ്ചെയ്തു. മയ്യനാട് ആക്കോലിൽ കരുവാംകുഴി നിഷദ് മൻസിലിൽ സിയാദ് (30) ആണ് പിടിയിലായത്. സിയാദ് ആക്കോലിലുള്ള വീട്ടിൽ െവച്ച് ഭാര്യയെ മർദിച്ചിരുന്നു. ബഹളംകേട്ട് റൂമിലെത്തിയ സിയാദിന്‍റെ മാതാപിതാക്കളെ വീടിന് പുറത്താക്കി കത്തി കൊണ്ട് ഭാര്യയുടെ മുതുകിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ നിർദേശാനുസരണം ഇരവിപുരം ഇൻസ്െപക്ടർ വി.വി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ, എസ്.ഐമാരായ ജയേഷ്, ജയകുമാർ, ഷാജി, ദിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story