Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:31 AM IST Updated On
date_range 14 March 2022 5:31 AM ISTതൊഴിൽ മേള നടത്തി
text_fieldsbookmark_border
ഇരവിപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൽ, ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചേർന്ന് തൊഴിൽ മേള 'പ്രാപ്തി 2022' നടത്തി. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ചിത്ര, കോളജ് ചെയർമാൻ നൗഷാദ് യൂനുസ്, സെക്രട്ടറി ഷാജഹാൻ യൂനുസ്, പ്രിൻസിപ്പൽ ശ്രീരാജ്, കരിയർ ഗൈഡൻസ് സ്റ്റേറ്റ് കോ-ഓഡിനേറ്റർ റിയാസ്, എംപ്ലോയ്മെന്റ് ഓഫിസർ അശോകൻ, ജില്ല കോഓഡിനേറ്റർ മാത്യു എബ്രഹാം എന്നിവർ സംസാരിച്ചു. കൃഷി പരിശീലന ക്ലാസ് (ചിത്രം) മയ്യനാട്: ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറിയിൽ നടത്തിയ കൃഷി പരിശീലനക്ലാസ് മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ. ഷാഹിദ ഉദ്ഘാടനം ചെയ്തു. പുഷ്പകർഷകക്കുള്ള അവാർഡ് ജേതാവ് എസ്. ഷീജ ക്ലാസ് നയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് മെംബർ അമ്പിളി, നേതാജി വനിതാവേദി ചെയർപേഴ്സൺ വിജയകുമാരി, ഷീല ബിജു, വൈസ് ചെയർപേഴ്സൺ ഷാഹിദ എന്നിവർ സംസാരിച്ചു. കൊട്ടിയം നഗരസഭ രൂപവത്കരിക്കണമെന്ന് കൊട്ടിയം: കൊട്ടിയം കേന്ദ്രമാക്കി നഗരസഭ രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്ന് പൗരവേദി പ്രസിഡന്‍റ് കൊട്ടിയം അജിത്കുമാർ ആവശ്യപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story