Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:30 AM IST Updated On
date_range 14 March 2022 5:30 AM ISTസെമിനാർ നടത്തി
text_fieldsbookmark_border
ശാസ്താംകോട്ട: ജില്ല ലൈബ്രറി കൗൺസിലും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച 'സാഹിത്യം 2021' സെമിനാർ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ഡോ.പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.ബി. മുരളീകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ചവറ കെ.എസ്. പിള്ള, കാമ്പസ് ഡയറക്ടർ ഡോ.കെ.പി. വിജയലക്ഷമി, ക്യാമ്പ് ഡയറക്ടർ ഡോ.കെ.ബി. ശെൽവമണി, ഡി. സുകേശൻ, വി. വിജയകുമാർ എന്നിവർ സംസാരിച്ചു. ' പുതിയ സിനിമയിലെ സ്ഥലകാലങ്ങളെ'ക്കുറിച്ച് സി.എസ്. വെങ്കിടേശ്വരൻ പ്രഭാഷണം നടത്തി. 'കഥയുടെ വർത്തമാനം' എന്ന സെഷനിൽ പ്രദീപ് പനങ്ങാട് മോഡറേറ്ററായിരുന്നു. എസ്.ആർ. ലാൽ, ജേക്കബ് എബ്രഹാം എന്നിവർ പങ്കെടുത്തു. ഇടശ്ശേരിയുടെ പൂതപ്പാട്ടിന് എൻ.എസ്.എസ് യൂനിറ്റിലെ കുട്ടികൾ ദൃശ്യാവിഷ്കാരം ഒരുക്കി. ഫോട്ടോ: ജില്ല ലൈബ്രറി കൗൺസിലും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയും സംഘടിപ്പിച്ച സെമിനാർ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
