Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭാര്യാമാതാവിനെ...

ഭാര്യാമാതാവിനെ ആക്രമിച്ച കേസിൽ സൈനികൻ പിടിയിൽ

text_fields
bookmark_border
കൊല്ലം: ഭാര്യാമാതാവിനെ ആക്രമിച്ച കേസിൽ സൈനികനെ ചവറ തെക്കുംഭാഗം പൊലീസ്​ അറസ്റ്റ് ചെയ്തു. ശൂരനാട് വടക്ക് പടിഞ്ഞാറ്റിൻ മുറിയിൽ മുഴങ്ങോടി ഹൗസിൽ അനൂപ് ആണ് (33). പ്രതിക്ക് ഭാര്യയോടുള്ള വിരോധത്തിൽ ഭാര്യമാതാവിനെ അവർ നടത്തുന്ന ഫ്ലവർ മില്ലിന് മുൻവശം വെച്ച് അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ്​ പരാതി. പഞ്ചാബിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ്​ ഇയാൾ പിടിയിലായത്​. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്‍റെ നിർദേശാനുസരണം ചവറ തെക്കുംഭാഗം ഇൻസ്​പെക്ടർ ദിനേശ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്​.ഐ സുജാതൻപിള്ള, എ.എസ്​.ഐ സലിം, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story