Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:28 AM IST Updated On
date_range 14 March 2022 5:28 AM ISTബി.ജെ.പി നേതൃത്വത്തിനെതിരെ പോര് മുറുക്കി അടൽജി ഫൗണ്ടേഷൻ ഉദ്ഘാടനം
text_fieldsbookmark_border
കൊല്ലം: ബി.ജെ.പി സംസ്ഥാന-ജില്ല നേതൃത്വത്തോട് സഹകരിക്കാതെ മാറി നിൽക്കുന്ന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച അടൽജി ഫൗണ്ടേഷന്‍റെ ഉദ്ഘാടനം നടത്തി. ബി.ജെ.പിയുടെ മുൻനിര സംസ്ഥാന നേതാക്കൾ പങ്കെടുത്ത പരിപാടി സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വരുന്നത് മുടക്കാൻ ചിലർ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനസംഘം മുതൽ പ്രവർത്തിച്ച മുതിർന്ന നേതാക്കളെ പാർട്ടി വേണ്ടവിധത്തിൽ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ സമരഭടന്മാരെ അദ്ദേഹം ആദരിച്ചു. ഫൗണ്ടേഷൻ പ്രസിഡന്‍റ് കെ. ശിവദാസൻ അധ്യക്ഷതവഹിച്ചു. ട്രഷറർ അഡ്വ. ജി. ഗോപകുമാർ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന വക്താവ് എം.എസ്. കുമാർ, ആർ.എസ്.എസ് വിഭാഗ് കാര്യകാരി സദസ്യൻ പട്ടത്താനം രാധാകൃഷ്ണൻ, ടി.എൻ. രമേശ്, പി.എസ്. ഗോപകുമാർ, കെ. വാസുദേവൻ, എം.വി. സോമയാജി, കിഴക്കനേല സുധാകരൻ, ബി. സജൻലാൽ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാറിന്‍റെ നിലപാടുകളോട് വിയോജിച്ച് മാറി നിൽക്കുന്ന മുൻ ജില്ല പ്രസിഡന്‍റുമാരായ കെ. ശിവദാസൻ, തുരുത്തിക്കര രാമകൃഷ്ണപിള്ള, കെ. വാസുദേവൻ നായർ, കിഴക്കനേല സുധാകരൻ, പട്ടത്താനം രാധാകൃഷ്ണൻ, വയക്കൽ മധു, മുൻ സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ, ആർ. രാധാകൃഷ്ണൻ, ബി. സജൻലാൻ, അഡ്വ.ജി. ഗോപകുമാർ എന്നിവരാണ് ഫൗണ്ടേഷന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story