Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:28 AM IST Updated On
date_range 14 March 2022 5:28 AM ISTബി.എസ്.എൻ.എൽ.ഇ.യു സംസ്ഥാന സമ്മേളനം കൊല്ലത്ത്
text_fieldsbookmark_border
കൊല്ലം: ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയന്‍റെ പത്താമത് സംസ്ഥാന സമ്മേളനം ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കും. ചൊവ്വാഴ്ച രാവിലെ 10ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് പി. മനോഹരൻ അധ്യക്ഷത വഹിക്കും. രാവിലെ എട്ടിന് രജിസ്ട്രേഷനും ഒമ്പതിന് പതാക ഉയർത്തലും നടക്കും. ഉച്ചക്ക് 2.30ന് പ്രതിനിധിസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി പി. അഭിമന്യു ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ഗ്രൂപ് ചർച്ചയും അഞ്ചിന് പൊതുചർച്ചയും. രാത്രി എട്ടിന് കലാപരിപാടികൾ. ബുധനാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധിസമ്മേളന തുടർച്ച. വൈകീട്ട് നാലിന് ഭാരവാഹികളുടെ െതരഞ്ഞെടുപ്പ്, 4.30 ന് പ്രമേയ അവതരണം. അഞ്ചിന് സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാറിന്‍റെ നന്ദി പ്രകാശനത്തോടെ സമ്മേളനം സമാപിക്കും. പി.എഫ് പലിശ നിരക്ക് വെട്ടിക്കുറച്ചത് തൊഴിലാളി ദ്രോഹം കൊല്ലം: ആറ് കോടിയിൽപരം തൊഴിലാളികൾ അംഗമായ പ്രൊവിഡൻറ് ഫണ്ട് പദ്ധതിയുടെ പലിശ നിരക്ക് കുറച്ച പി.എഫ് ട്രസ്റ്റി ബോർഡിന്‍റെ നടപടി തൊഴിലാളി ദ്രോഹമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും യു.ടി.യു.സി ദേശീയ പ്രസിഡന്‍റ് എ.എ. അസീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story