Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:35 AM IST Updated On
date_range 13 March 2022 5:35 AM ISTയുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
കൊട്ടാരക്കര: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ഏഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. പവിത്രേശ്വരം ഇടവട്ടം മുറിയിൽ കാരുവേലിൽ ലക്ഷം വീട് കോളനിയിൽ അപ്പു എന്ന രതീഷ് (25), കാരുവേലിൽ വലിയഴികത്ത് പുത്തൻവീട്ടിൽ സുജിത്ത് ദേവ് (28), കാരുവേലിൽ കരിക്കത്തിൽ വീട്ടിൽ വൈശാഖ് (25), കാരുവേലിൽ പഴവിള പടിഞ്ഞാറ്റേതിൽ വീട്ടിൽ ആകാശ് (22), കാരുവേലിൽ പ്രതീഷ് ഭവനിൽ പ്രതീഷ് (25), കാരുവേലിൽ പഴവിള പടിഞ്ഞാറ്റയിൽ അനന്തു (25), കാരുവേലിൽ സുഗതമ്മ വിലാസം വീട്ടിൽ അരുൺ (28) എന്നിവരെയാണ് എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. എഴുകോൺ പവിത്രേശ്വരം ഇടവട്ടം ഉടയൻകാവ് ക്ഷേത്രത്തിനു സമീപം മാമ്പുഴ വീട്ടിൽ അരുണിനെയാണ് (32) പ്രതികൾ ആക്രമിച്ചത്. ഇടവട്ടം ഉടയൻകാവ് അമ്പലത്തിന് സമീപംവെച്ചാണ് സംഭവം. കഴിഞ്ഞ ദിവസം പുലർച്ച ഒന്നോടെ ഇടവട്ടം മഹാദേവക്ഷേത്രത്തിനു സമീപത്ത് ബൈക്കിൽ വരികയായിരുന്ന അരുണിനെ പ്രതികൾ തടഞ്ഞ് മാരകമായ രീതിയിൽ മർദിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ അരുൺ ചികിത്സയിലാണ്. ഒന്നാം പ്രതിയായ സജിത്ത് ഒളിവിലാണ്. എഴുകോൺ ഐ.എസ്.എച്ച്.ഒ. ശിവപ്രകാശ്, എസ്.ഐ അനീഷ്, ഉണ്ണികൃഷ്ണപിള്ള, സി.പി.ഒ ബിനിൽ മോഹൻ, ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
