Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:33 AM IST Updated On
date_range 13 March 2022 5:33 AM ISTതലവൂർ ആയുർവേദ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പത്തനാപുരം: ഏതു സ്ഥാപനമായാലും മേധാവിക്ക് ഉത്തരവാദിത്തം ഉണ്ടാകണമെന്ന് മന്ത്രി വീണാ ജോർജ്. തലവൂരിലെ പത്തനാപുരം താലൂക്ക് ആയുർവേദ ആശുപത്രിക്കായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പത്തനാപുരം താലൂക്കാ ശുപത്രിക്കായി 136 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.ബി. ഗണേഷ് കുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി, ഡി.എം.ഒ അസുന്തമേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ആരോമലുണ്ണി, ഡോ. പ്രിയ, ടി. അമ്പിളികുമാരി, ശശികല മോഹന്‍ തുടങ്ങിയവർ സംസാരിച്ചു. പടം......തലവൂരിലെ പത്തനാപുരം താലൂക്ക് ആയുർവേദ ആശുപത്രിക്കായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
