Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:33 AM IST Updated On
date_range 13 March 2022 5:33 AM ISTമദ്യവിൽപനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് മധ്യവയസ്കന് മർദനം: രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
അഞ്ചൽ: സ്റ്റേഷനറി കടയിൽ മദ്യം ചില്ലറ വിൽപന നടത്തുന്നതായ വിവരം പൊലീസിനെ അറിയിച്ചെന്നാരോപിച്ച് മധ്യവയസ്കനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപിച്ച കേസിൽ രണ്ട് പേരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയിലറ തോലൂർ ഷിബു ഭവനിൽ ബിജു വർഗീസ് (50), അയിലറ കലുങ്ക് ജങ്ഷനിൽ വിഷ്ണു ഭവനിൽ അനിൽകുമാർ (സജി-52) എന്നിവരാണ് അറസ്റ്റിലായത്. അയിലറ കലുങ്ക് ജങ്ഷനിൽ ചരുവിള പുത്തൻവീട്ടിൽ ഷാജുദ്ദീനാണ് (50) മർദനമേറ്റത്. കലുങ്ക് ജങ്ഷനിൽ സ്റ്റേഷനറി കട നടത്തുന്നയാളാണ് അനിൽകുമാർ. നേരത്തേ അനധികൃത മദ്യവിൽപന നടത്തിയതിന് അനിൽകുമാർ റിമാൻഡിലായിരുന്നു. ഇതിന് കാരണക്കാരനാണെന്നാരോപിച്ചാണ് ഷാജുദ്ദീനെ ഇരുവരും ചേർന്ന് മർദിച്ചത്. സമീപത്തെ അമ്പലത്തിലെ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ഷാജുദ്ദീനെ അനിൽകുമാറിന്‍റെ കടയുടെ മുൻവശംവെച്ച് ആക്രമിക്കുകയായിരുന്നു. ഏരൂർ എസ്.ഐ ശരലാൽ, ഗ്രേഡ് എസ്.ഐ അബ്ദുൽ റഹീം, എ.എസ്.ഐമാരായ മധു, ഉദയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
