Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:33 AM IST Updated On
date_range 13 March 2022 5:33 AM ISTഅജ്ഞാതജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു
text_fieldsbookmark_border
പത്തനാപുരം: അജ്ഞാതജീവിയുടെ അക്രമണത്തിൽ ആടുകള്‍ ചത്തു. പിടവൂർ ആശാഭവൻ മലങ്കാവ് വൈഷ്ണവത്തിൽ ആനന്ദവല്ലിയുടെ എട്ട് ആടുകളാണ് ചത്തത്. വീടിന് സമീപത്തായി മലങ്കാവ് റബർ തോട്ടത്തിൽ മേയാൻ വിട്ടപ്പോഴായിരുന്നു സംഭവം.സ്ഥിരമായി ഈ തോട്ടത്തിൽ മേയാൻ വിടുന്നതായിരുന്നു. വ്യത്യസ്ത സ്ഥലങ്ങളിലാണ് ആടുകൾ ചത്തുകിടന്നത്. ശരീരത്ത് മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു. ആനന്ദവല്ലിയുടെ കുടുംബത്തിന്റെ ഉപജീവനമാർഗമായിരുന്നു ആടുകള്‍. വായ്പ എടുത്താണ് ആടുകളെ വാങ്ങിയത്. മൃഗസംരക്ഷണവകുപ്പും വനംവകുപ്പും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മാസങ്ങൾക്ക് മുമ്പും കുണ്ടയത്ത് വീടുകളിലെ അജ്ഞാത ജീവി ആടിനെയും കോഴികളെയും കൊന്നൊടുക്കിയിരുന്നു. പടം.....പിടവൂരില്‍ അജ്ഞാതജീവിയുടെ അക്രമണത്തിൽ ചത്ത ആടുകള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
